ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: നാളെ സർവ്വീസ് ആരംഭിക്കുന്ന മെമു നിലവിലുള്ള കണ്ണൂർ– മംഗളൂരു പാസഞ്ചർ ട്രെയിനിന്റെ സമയത്തായിരിക്കും ഒാടുന്നത്. ട്രെയിൻ നമ്പർ 06477 കണ്ണൂരിൽ നിന്ന് രാവിലെ 7.40 ന് പുറപ്പെട്ട് 10.55 ന് മംഗളൂരു സെൻട്രലിൽ എത്തിച്ചേരും. മടക്കയാത്ര ട്രെയിൻ നമ്പർ 06478 മംഗളൂരു സെൻട്രലിൽ നിന്ന് വൈകീട്ട് 5.05 ന് പുറപ്പെട്ട് രാത്രി 8.40 ന് കണ്ണൂരിലെത്തും.
നിലവിൽ എക്സ്പ്രസ്സിന്റെ നിരക്ക് ഈടാക്കുന്ന പഴയ കണ്ണൂർ–മംഗളൂരു പാസഞ്ചർ ഇപ്പോൾ നിർത്തിവരുന്ന എല്ലാ സ്റ്റേഷനുകളിലും മെമുവിനും സ്റ്റോപ്പുണ്ടായിരിക്കും. സീസൺ ടിക്കറ്റുകാർക്കും ട്രെയിനിൽ കയറാം.
മറ്റു ട്രെയിനുകളെ പോലെ മെമുവിന് പ്രത്യേകം എഞ്ചിൻ ഉണ്ടായിരിക്കില്ല. ഒരു ലോക്കോപൈലറ്റും, ഒരു ഗാർഡും മാത്രമായിരിക്കും ട്രെയിനിൽ ഉണ്ടാവുക. മൂന്ന് മോട്ടോർ കാറുകളും, ഒമ്പത് ട്രെയിലർ കാറുകളുമടക്കം 12 കാറുകൾ (ബോഗി) കണ്ണൂർ –മംഗളൂരു ട്രെയിനിലുണ്ടാവും. ദിവസവും 3500 യാത്രക്കാർക്ക് കയറിയിറങ്ങാൻ കഴിയുന്ന മെമു ട്രെയിൻ ആദ്യ ഒരാഴ്ച പരീക്ഷണാർത്ഥമാണ് ഒാടിക്കുന്നത്. സാഹചര്യം അനുകൂലമാണെങ്കിൽ സ്ഥിരപ്പെടുത്തുമെന്ന് റെയിൽവേ അധികൃതർ പറയുന്നു.