ഐസ്ക്രീം പീഡനം; പ്രതി മുൻകൂർ ജാമ്യം തേടി

കാഞ്ഞങ്ങാട്:  അലാമിപ്പള്ളി ഐസ്ക്രീം ലൈംഗീക പീഡനക്കേസ്സിൽ പ്രതിയായ വ്യാപാരി മൊയ്തു തിഡിൽ  62, ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടി. പതിനാലുകാരനെ അലാമിപ്പള്ളിയിലുള്ള മൊയ്തുവിന്റെ  കടയ്ക്കകത്ത് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസ്സിൽ മൊയ്തു ഒളിവിലാണ്.

ഐസ്ക്രീം തരാമെന്ന് പറഞ്ഞ്  പതിനാലുകാരനെ കടയ്ക്കകത്ത്  കയറ്റി പീഡിപ്പിച്ച പ്രതിക്ക് വേണ്ടി ഒരു സിപിഎം  ബ്രാഞ്ച്  സിക്രട്ടറിയും, ഒരു ജില്ലാ കമ്മിറ്റിയംഗവും പോലീസിലിടപെട്ടതായി പുറത്തുവന്നു. കുട്ടിയുടെ ബന്ധുക്കൾ ഇടപെട്ട് പ്രതിയുടെ കട അടപ്പിച്ചിരുന്നു. അടച്ചിട്ട കട തുറപ്പിക്കാൻ ജില്ലാ കമ്മിറ്റിയംഗം പോലീസിൽ സമ്മർദ്ദം ചെലുത്തിയതായും പുറത്തുവന്നു.

തുറന്നിട്ട കടയ്ക്ക്  പിന്നീട് പോലീസ് കാവലുമുണ്ടായിരുന്നു. പോലീസ് കാവലിൽ കട തുറന്നത് നേരിൽക്കണ്ട ആൺകുട്ടിയും,  ബന്ധുക്കളും നേരെ പോലീസിലെത്തി കടയുടമയ്ക്കെതിരെ പീഡന പരാതി നൽകുകയും പോലീസ് കേസ്സ് റജിസ്റ്റർ ചെയ്യുകയും ചെയ്തു. കട ഇപ്പോൾ ഭാഗികമായി തുറക്കുന്നുണ്ട്.

Read Previous

ആർ.ഡി.ഒ ഒാഫീസ് കോമ്പൗണ്ടിൽ തീപ്പിടുത്തം

Read Next

വ്യാജ പാസ്പോർട്ടുകൾ പിടികൂടി