അലാമിപ്പള്ളി ഐസ്ക്രീം പീഡനം; പ്രതി മുങ്ങി

ആൺകുട്ടിയിൽ നിന്ന് കോടതിയും പോലീസും മൊഴിയെടുത്തു

കാഞ്ഞങ്ങാട്:  ഐസ്ക്രീം തരാമെന്ന് പറഞ്ഞ് പതിനാലുകാരനെ കടയ്ക്കകത്ത് ലൈംഗീകമായി പീഡിപ്പിച്ച കേസ്സിൽ  പ്രതി കൊവ്വൽപ്പള്ളിയിലെ വ്യാപാരി തിഡിൽ  മൊയ്തു 62, മുങ്ങി. ഹൈസ്കൂൾ വിദ്യാർത്ഥിയായ പതിനാലുകാരന്റെ പരാതിയിലാണ് ഹൊസ്ദുർഗ്  പോലീസ് മൊയ്തുവിനെ പ്രതി ചേർത്ത് പോക്സോ (പ്രിവൻഷൻ ഒാഫ് ചൈൽഡ് സെക്സ് ഒഫൻസ്) ചുമത്തി പോലീസ് കേസ്സെടുത്തത്.

അലാമിപ്പള്ളി പുതിയ ബസ്സ് സ്റ്റാന്റിന് വടക്കുഭാഗത്ത് കെഎസ്ടിപി റോഡിലുള്ള മൊയ്തുവിന്റെ പഴവർഗ്ഗ സ്റ്റേഷനറിക്കടയിൽ രണ്ടാഴ്ച മുമ്പാണ് പീഡനം നടന്നത്. പരാതിക്കാരനായ കുട്ടിയിൽ നിന്ന് കോടതി രഹസ്യമൊഴിയും, കുട്ടിയുടെ വീട്ടിലെത്തി പോലീസ് രണ്ടാം തവണയും മൊഴി രേഖപ്പെടുത്തി. പതിനാലുകാരൻ നൽകിയ മൊഴികളെല്ലാം ഒരേ രീതിയിലുള്ളതാണ്. കുട്ടി ഈ കടയിൽ നിന്ന് ഇടയ്ക്കിടെ വീട്ടിലേക്ക് ഐസ്ക്രീമും മറ്റു പഴവർഗ്ഗ സാധനങ്ങളും വാങ്ങാറുണ്ട്.

സംഭവദിവസം വൈകുന്നേരം കടയിലെ സെയിൽസ് സ്ത്രീ സ്ഥാപനം വിട്ടുപോയതിന് ശേഷമാണ് കടയ്ക്കകത്ത്  പീഡനം നടന്നതെന്ന് കുട്ടിയുടെ മൊഴിയിൽ പറയുന്നു. പ്രായപൂർത്തിയാകാത്ത പതിനാലുകാരനായതിനാൽ ആരുടെയെങ്കിലും സമ്മർദ്ദത്തിന്  വഴങ്ങി പ്രതിക്കെതിരെ പരാതി ഉന്നയിച്ചതാണോയെന്ന്  കണ്ടെത്താനാണ് പോലീസ് കുട്ടിയുടെ രഹസ്യമൊഴിയടക്കം മൂന്നുതവണ മൊഴി രേഖപ്പെടുത്തിയത്. ഒളിവിൽപ്പോയ പ്രതി അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യമെടുക്കാനുള്ളനീക്കത്തിലാണ്.

പ്രതി മൊയ്തുവിനെ കേസ്സിൽ നിന്ന് രക്ഷപ്പെടുത്താൻ കുട്ടിയുടെ ബന്ധുക്കളിൽ സ്വാധീനം ചെലുത്താൻ  ചില പ്രാദേശിക സിപിഎം ഭാരവാഹികൾ രഹസ്യനീക്കം നടത്തിയ സംഭവം അലാമിപ്പള്ളിയിലും കൊവ്വൽപ്പള്ളിയിലും സിപിഎം പ്രവർത്തകരിൽ പ്രതിഷേധമുയർത്തി. പ്രതി മൊയ്തു സജീവ മുസ്ലീം ലീഗ് പ്രവർത്തകനാണ്.

LatestDaily

Read Previous

മദ്ദളവാദ്യ കുലപതി നീലേശ്വരം നാരായണ മാരാര്‍ അന്തരിച്ചു

Read Next

തെക്കേക്കാട് മടപ്പുരയിൽ ഹൈക്കോടതി അനുമതിയോടെ മുത്തപ്പൻ തെയ്യം