അലാമിപ്പള്ളിയിൽ പതിനഞ്ചുകാരനെ പീഡിപ്പിച്ച കടയുടമയുടെ പേരിൽ കേസ്സ്

കാഞ്ഞങ്ങാട് :  പതിനഞ്ചുകാരൻ ഹൈസ്കൂൾ വിദ്യാർത്ഥിയെ ഐസ്ക്രീം തരാമെന്ന് പറഞ്ഞ് കടയ്ക്കകത്ത് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച വ്യാപാരി അലാമിപ്പള്ളിയിലെ തിഡിൽ മൊയ്തുവിന്റെ 63, പേരിൽ പോക്സോ ചുമത്തി പോലീസ് കേസ്സെടുത്തു. അലാമിപ്പള്ളി പുതിയ ബസ്സ് സ്റ്റാന്റിന് വടക്കുഭാഗത്ത് ലാൻഡ് മാർക്ക് റോഡിന് തൊട്ട് സ്ഥിതിചെയ്യുന്ന പഴം പച്ചക്കറി, സ്റ്റേഷനറിക്കടയ്ക്കകത്താണ് കടയുടമ ഐസ്ക്രീം തരാമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചതെന്ന് പതിനഞ്ചുകരൻ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. രണ്ടാഴ്ച മുമ്പാണ് സംഭവം.

കുട്ടി ഇൗ കടയിൽ നിന്ന് പതിവായി ഐസ്ക്രീമും മറ്റു പായ്ക്കറ്റ് ഭക്ഷണ സാധനങ്ങളും വാങ്ങാറുണ്ട്. കുട്ടിക്ക് ഐസ്ക്രീം വലിയ ഇഷ്ടമാണെന്ന് മനസ്സിലാക്കിയ മൊയ്തു കുട്ടിയെ കടയിലുള്ള സ്ത്രീ ജീവനക്കാരി വൈകുന്നേരം അഞ്ചര മണിക്ക് കടയിൽ നിന്ന് പോയതിന് ശേഷം വരാൻ പറഞ്ഞു. കുട്ടി വൈകുന്നേരം കടയിൽ പോയ ഉടൻ കടയ്ക്കുള്ളിൽ മറച്ച സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവംനടന്നിട്ട് രണ്ടാഴ്ചയായി. കുട്ടി പിറ്റേന്ന് തന്നെ കൂട്ടുകാരോടും വീട്ടിലും സംഭവം പറഞ്ഞു.

കൂട്ടുകാർ കുട്ടിയേയും കൊണ്ട് കടയിൽച്ചെന്ന് ഉടമ മൊയ്തുവിനോട് പിറ്റേന്ന് തന്നെ കാര്യമന്വേഷിച്ചു. “അബദ്ധം പറ്റിപ്പോയി” പറഞ്ഞുതീർക്കാമെന്നും, കുട്ടിക്ക് നഷ്ട പരിഹാരം നൽകാമെന്നും, കടയുടമ പറഞ്ഞു. പിന്നീട് ഇൗ ലൈംഗിക പീഡന സംഭവം പറഞ്ഞുതീർക്കണമെന്നാവശ്യപ്പെട്ട് മൊയ്തു കൊവ്വൽപ്പള്ളിയിൽ താമസിക്കുന്ന പാർട്ടി എൽസി നേതാവിന് കത്ത് നൽകി.

കത്തിന്റെ അടിസ്ഥാനത്തിൽ സിപിഎം കൊവ്വൽപ്പള്ളി ബ്രാഞ്ച് സിക്രട്ടറി (രണ്ട്) ജ്യോതിഷും, മറ്റുചില പ്രാദേശിക പാർട്ടി ഭാരവാഹികളും, മുസ്്ലീം ലീഗിന്റെ സജീവ പ്രവർത്തകനായ കടയുടമ മൊയ്തു തിഡിലിന്  വേണ്ടി അലാമിപ്പള്ളി നോർത്ത് ബ്രാഞ്ച് സിക്രട്ടറി വിജയനെ സമീപിച്ചുവെങ്കിലും, ലൈംഗിക പീഢനക്കേസ്സിൽ ഇടപെടാനാവില്ലെന്ന് പറഞ്ഞ് ഒാട്ടോ ഡ്രൈവർ വിജയൻ മാറി നിന്നു. ആൺകുട്ടി താമസം വിജയന്റെ ബ്രാഞ്ചിലാണ്.

അതിനിടയിൽ, ആൺകുട്ടിയുടെ കൂട്ടുകാരും, വീട്ടുകാരും, നാട്ടുകാരും പീഢനം നടന്ന കട അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് കടയ്ക്ക് മുന്നിൽ പ്രശ്നങ്ങളുയർത്തി. കട ഒരാഴ്ച പൂട്ടിയിട്ട ശേഷം കട തുറക്കാൻ ചിലർ അനുവദിക്കുന്നില്ലെന്ന് കാണിച്ച് കടയുടമ പോലീസിൽ പരാതിപ്പെട്ടുവെങ്കിലും, എന്തുകൊണ്ടാണ് കട തുറക്കുന്നതിന് തടസ്സമെന്ന് പോലീസ് അന്വേഷിച്ചില്ല.

ആൺകുട്ടിയുടെ ശബരിമലയ്ക്ക് പോയിരുന്ന ബന്ധുക്കളും, കൂട്ടുകാരും ഇന്നലെ തിരിച്ചെത്തുമ്പോഴേയ്ക്കും ഉടമ കട തുറന്ന് വ്യാപാരം തുടങ്ങിയതറിഞ്ഞ് പീഢനത്തിനിരയായ പതിനഞ്ചുകാരൻ ഹൊസ്ദുർഗ്ഗ് പോലീസിൽ നേരിട്ടെത്തി കടയ്ക്കുള്ളിലെ പീഡനം വിവരിച്ചതിന്റെ ബലത്തിൽ പോക്സോ കുറ്റം ചുമത്തി മൊയ്തുവിന്റെ പേരിൽ ഹൊസ്ദുർഗ് പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു.

ഇപ്പോഴത്തെ പ്രശ്നം പതിനഞ്ചുകാരനെ മുസ്്ലിം ലീഗ് പ്രവർത്തകൻ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവം ഒതുക്കാൻ സിപിഎം കൊവ്വൽപ്പള്ളി (രണ്ട്) ബ്രാഞ്ച് സിക്രട്ടറിയും,   ഒരു ജില്ലാ കമ്മിറ്റിയംഗവും ഇടപെട്ടത് എങ്ങനെയെന്നാണ് പാർട്ടിയംഗങ്ങളുടെയും, നാട്ടുകാരുടെയും ചോദ്യം.

പ്രതി മൊയ്തു തിഡിൽ അലാമിപ്പള്ളി ജംഗ്ഷനിലാണ് താമസം.  പീഡനം ഒതുക്കിത്തരണമെന്നാവശ്യപ്പെട്ട് കൊവ്വൽപ്പള്ളി ബ്രാഞ്ച് (രണ്ട്) സിക്രട്ടറിക്ക് മൊയ്തു നൽകിയ പരാതി പാർട്ടിയിൽ  ചർച്ച നടത്തി ഉചിതമായ തീരുമാനമെടുക്കുന്നതിന് പകരം ബ്രാഞ്ച് സിക്രട്ടറി നേരിട്ട് പ്രശ്നത്തിലിടപെട്ട് പൂട്ടിയ കട തുറക്കാൻ പോലീസ് സഹായം തേടിയതാണ് ഇപ്പോഴത്തെ ഉൾപ്പാർട്ടി ചർച്ച.

LatestDaily

Read Previous

എം. പൊക്ലൻ പുറത്ത്; സിക്രട്ടറിയേറ്റിൽ വി. വി. രമേശനും, സി. പ്രഭാകരനും, സുമതിയും

Read Next

കേരളം വളർച്ചയുടെ പാതയിൽ: എസ്ആർപി