സമ്മേളനം നേരത്തെ അവസാനിപ്പിച്ചത് കോടതി പറഞ്ഞിട്ടല്ല: ജില്ലാ സെക്രട്ടറി

കാഞ്ഞങ്ങാട്: മടിക്കൈയിൽ ഇന്നലെ ആരംഭിച്ച സി.പി.എം ജില്ലാ സമ്മളനം രാത്രി 12 ന് അവസാനിപ്പിച്ചത് ഹൈക്കോടതി പരാമർശത്തിന്റെ അടിസ്ഥാനത്തിലല്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ  വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോവിഡ് വ്യാപന സാഹചര്യത്തിൽ സമ്മേളനം നേരത്തെ അവസാനിപ്പിക്കണമെന്ന് ധാരണയുണ്ടായിരുന്നു. ഇക്കാര്യം പ്രതിനിധികളെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ചർച്ചയും ഇന്നലെ രാത്രി തന്നെ പൂർത്തിയാക്കി. മറുപടി പ്രസംഗവും നടത്തി.

സമ്മേളനത്തിന്റെ പ്രധാന അജണ്ട പുതിയ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുക്കലായിരുന്നു. അത് കൂടി പൂർത്തിയാക്കിയ ശേഷമാണ് സമ്മേളനം അവസാനിപ്പിച്ചതെന്ന് അർധരാത്രിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി  വ്യക്തമാക്കി. പുതിയ ജില്ലാ കമ്മിറ്റിയും സെക്രട്ടറിയേറ്റും തെരഞ്ഞെടുക്കപ്പെട്ടത് എക കണ്ഠമായാണെന്നും എം.വി.ബാലകൃഷ്ണൻ പറഞ്ഞു. പാർട്ടി സംസ്ഥാന സമിതിയംഗങ്ങളായ സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ കെ.പി.സതീഷ് ചന്ദ്രൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.ജനാർദ്ദനൻ, സി.പ്രഭാകരൻ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Read Previous

മുതിർന്ന കോൺ. നേതാവിനെതിരെയും ചെറുവത്തൂരിൽ ലൈംഗീകാരോപണം

Read Next

നഗരസഭയിൽ നിന്ന് നാലുപേർ അജാനൂരിന് പ്രാതിനിധ്യമില്ല