ജി. രതികുമാർ സമ്മേളന വേദിയിൽ

മടിക്കൈ: സിപിഎം കാസർകോട് ജില്ലാ സമ്മേളനത്തിൽ മുഖ്യ ആകർഷണം കോൺഗ്രസ് സംസ്ഥാന ജനറൽ സിക്രട്ടറി പദവിയിൽ നിന്ന്  സിപിഎമ്മിൽ ചേർന്ന ജി. രതികുമാറാണ്. കാസർകോട് ഡിസിയുടെ ചുമതലയിലുണ്ടായിരുന്ന രതികുമാർ, രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ ലോകസഭ തെരഞ്ഞടുപ്പു കാലത്ത് 3 മാസം കാസർകോട്ടുണ്ടായിരുന്നു.

പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും ഇടതു മുന്നണി അധികാരത്തിലെത്തിയപ്പോഴാണ്  കൊല്ലം സ്വദേശിയായ രതികുമാർ കോൺഗ്രസ്സിനോട്  വിട പറഞ്ഞ് സിപിഎമ്മിൽ ചേർന്നത്. മടിക്കൈയിൽ ഇന്ന് സിപിഎം ജില്ലാ സമ്മേളന പ്രതിനിധി സമ്മേളന വേദിയിൽ ജി. രതികുമാറിന് ഇരിപ്പിടം നൽകി. രതികുമാർ സമ്മേളനത്തിൽ സംബന്ധിക്കുന്ന കാര്യം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. സതീഷ് ചന്ദ്രൻ പ്രതിനിധികളെ അറിയിക്കുകയും ചെയ്തു.

Read Previous

ബിജെപിയിലും കോൺഗ്രസ്സിലും ആഭ്യന്തര ജനാധിപത്യമില്ല

Read Next

എം. പൊക്ലൻ പുറത്ത്; സിക്രട്ടറിയേറ്റിൽ വി. വി. രമേശനും, സി. പ്രഭാകരനും, സുമതിയും