കൊച്ചി : തായന്നൂർ സർക്കാരി മെയോളം കോളനിയിൽ നിന്ന് 10 വർഷം മുമ്പ് കാണാതായ രേഷ്മ എന്ന പെൺകുട്ടിയുടെ തിരോധാനക്കേസ്സിൽ അറസ്റ്റിന്റെ വക്കിലുള്ള പാണത്തൂരിലെ ബിജുപൗലോസിനെ ജനുവരി 20 വരെ അറസ്റ്റ് ചെയ്യരുതെന്ന് കേരള ഹൈക്കോടതി.
ബിജുപൗലോസിനെ ചോദ്യം ചെയ്യാൻ നിത്യവും ബേക്കൽ പോലീസ് വിളിപ്പിക്കുന്നുണ്ട്. ജനുവരി 20-ന് ബിജു പൗലോസിന്റെ മകളുടെ കല്യാണമായതിനാൽ ബിജുപൗലോസിനെ ജനുവരി 21 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ബിജുവിന് വേണ്ടി അഡ്വ. ബി.ഏ. ആളൂർ ഹൈക്കോടതിയിൽ ഹാജരായി. പാണത്തൂർ ബാപ്പുങ്കയത്തുള്ള ബിജുവിന്റെ വീട് ആക്രമിക്കാനിടയുണ്ടെന്ന രഹസ്യവിവരത്തിന്റെ ബലത്തിൽ ഇൗ വീടിന് രാജപുരം പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.