മുൻ മന്ത്രി സിടിക്ക് എതിരെ പ്രകടനം

കാസർകോട്:  മുൻ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി സി.ടി.അഹമ്മദലിക്കെതിരെ കാസർകോട് കൊമ്പനടുക്കത്ത് യുവാക്കൾ പ്രകടനം നടത്തി. സ്ഥലത്തുള്ള ജമാ അത്ത് വക സ്ഥലം സി.ടി.കയ്യേറിയെന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് എഴുപത്തിയഞ്ചോളം വരുന്ന യുവാക്കൾ കഴിഞ്ഞ രാത്രി പ്രകടനം നയിച്ചത്. സി.ടി.അഹമ്മദലി ഇപ്പോൾ വീടുവെച്ച് താമസിക്കുന്നത് നായന്മാർമൂലയിലാണ്. സി.ടിയുടെ കളർ ചിത്രം പതിച്ച പ്ലേക്കാർഡുകൾ ഉയർത്തിക്കാട്ടിയായിരുന്നു യുവാക്കൾ അണിനിരന്ന പ്രകടനം.  പരുഷമായ ഭാഷയിലാണ് അഹമ്മദലിക്ക് എതിരെ യുവാക്കൾ തെരുവിലിറങ്ങി മുദ്രാവാക്യം വിളിച്ചത്.

Read Previous

മാനഭംഗത്തിനിരയായ 10 വയസ്സുകാരിയിൽ നിന്ന് കോടതി രഹസ്യ മൊഴിയെടുത്തു

Read Next

കോൺഗ്രസ്സ് നേതാവിന്റെ അവിഹിതം പുറത്താക്കിയ വീട്ടമ്മയുടെ വഴി മുടക്കി