കാഞ്ഞങ്ങാട് : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലാശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിലടക്കം ആശുപത്രി വാർഡുകളിൽ സന്ദർശകരുടെ ബാഹുല്യമനുഭവപ്പെട്ടിരുന്നു. രാവിലെ മുതൽ രോഗികളെ സന്ദർശിക്കുന്നവരുടെ വലിയ തിരക്കായിരുന്നു.
കോവിഡ് സാഹചര്യത്തിലും രോഗികളെ സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നില്ല. ദിനംപ്രതി കോവിഡ് രോഗികൾ വർധിക്കുമ്പോഴും സന്ദർശകർ കൂട്ടത്തോടെയെത്തുന്നതിൽ മാറ്റമില്ലാതായതോടെയാണ് ആശുപത്രി സൂപ്രണ്ട് സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയത്.