മടിക്കൈ ചുവന്ന് തുടുത്തു സിപിഎം ജില്ലാ സമ്മേളനത്തിന് നാളെ കൊടി ഉയരും

കാഞ്ഞങ്ങാട്:  കമ്മ്യൂണിസ്റ്ര് പാർട്ടിയുടെ മടിക്കൈയിൽ സിപിഎം ജില്ലാ സമ്മേളനത്തിന് നാളെ രാവിലെ കൊടി ഉയരും. പാർട്ടി ഗ്രാമം പൂർണ്ണമായും ചുവന്ന് തുടുത്ത നിലയിലാണ്. മുതിർന്ന സിപിഎം നേതാവും പാർട്ടി പോളിറ്റ്  ബ്യൂറോ അംഗവുമായ എസ്. രാമചന്ദ്രൻ പിള്ള മൂന്ന് ദിവസത്തെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. അതിന് മുമ്പായി സമ്മേളന നഗരിയിൽ കൊടി ഉയർത്തിയ ശേഷം ദീപശിഖ തെളിയിക്കും.

ചീമേനി രക്ത സാക്ഷി മണ്ഡപത്തിൽ നിന്നുള്ള ദീപശിഖയും പൈവളിഗെ രക്തസാക്ഷി മണ്ഡപത്തിൽ നിന്നുള്ള കൊടിമരവും കയ്യൂർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നുള്ള പതാകയും ഇന്ന് വൈകീട്ട് 5 മണിക്ക് വാഹനങ്ങളിൽ മടിക്കൈയിലെത്തിക്കും. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ആളുകളോ അത്്ലറ്റുകളോ ജാഥകളെ  അനുഗമിക്കില്ല. മൂന്ന് ജാഥകൾക്കും വിവിധ കേന്ദ്രങ്ങളിൽ നേരത്തെ തീരുമാനിച്ച സ്വീകരണങ്ങളെല്ലാം മാറ്റിവെച്ചിട്ടുണ്ട്.

26,120 പാർട്ടി അംഗങ്ങളെ  പ്രതിനിധീകരിച്ച് 12 ഏരിയാ കമ്മിറ്റികളിൽ നിന്നുള്ള 150 പ്രതിനിധികളും നിലവിലെ ജില്ലാ കമ്മിറ്റിയിലെ 35 അംഗങ്ങളുമാണ് മൂന്ന് ദിവസത്തെ സമ്മേളനത്തിൽ സംബന്ധിക്കുന്നത്. ഉദ്ഘാടനം ചെയ്യുന്ന എസ്. രാമചന്ദ്രൻപിള്ളക്കൊപ്പം കേന്ദ്രകമ്മിറ്റിയംഗങ്ങളായ പി. കരുണാകരൻ, ഇ.പി. ജയരാജൻ, എം.വി. ഗോവിന്ദൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ, ആനത്തലവട്ടം ആനന്ദൻ, ടി.പി. രാമകൃഷ്ണൻ എന്നിവർ സമ്മേളനത്തിലുടനീളം സംബന്ധിക്കും.

LatestDaily

Read Previous

രേഷ്മ കേസ്സിൽ ബിജുവിനെ 20 വരെ അറസ്റ്റ് ചെയ്യരുത്: ഹൈക്കോടതി

Read Next

ക്വാറന്റൈനിൽ കഴിയുന്ന കുടുംബത്തിന് കുടിവെള്ളം നിഷേധിച്ചു; വെള്ളമില്ലാതെ വലഞ്ഞ് നാലംഗ കുടുംബം