വിദ്യാർത്ഥിനി മരിച്ചത് ത്വക്ക് രോഗ ഗുളിക അമിതമായി കഴിച്ചതിനാൽ

തൃക്കരിപ്പൂർ : വലിയപറമ്പ് മാടക്കാലിൽ ബിരുദ  വിദ്യാർത്ഥിനി മരിച്ചത് ചർമ്മ രോഗത്തിനുള്ള ഗുളികകൾ അമിതമായി കഴിച്ചതിനെത്തുടർന്ന്. പരിയാരം മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്മോർട്ടത്തിലാണ് മരണകാരണം വ്യക്തമായത്. അമിതമായി ഗുളികകൾ കഴിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന വലിയപറമ്പ് മാടക്കാലിലെ എം.കെ. ഫഹിമ 22, കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ മരണമടഞ്ഞത്. പിലാത്തറയിലെ സ്വകാര്യ കോളേജിൽ ബിരുദ വിദ്യാർത്ഥിനിഅമിതമായി ഗുളികകൾ കഴിച്ചതിനെത്തുടർന്നാണ് കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ത്വക്ക് രോഗത്തിനുള്ള ഗുളികയാണ് വിദ്യാർത്ഥിനി കഴിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ഗുളിക അബദ്ധത്തിൽ കഴിച്ചതാണോ, അതോ ജീവനൊടുക്കാൻ കഴിച്ചതാണോയെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ ചന്തേര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്ക്കരിച്ചു. മാടക്കാലിലെ ഇബ്രാഹിം-റഹ്മത്ത് ദമ്പതികളുടെ മകളാണ്.

LatestDaily

Read Previous

ബൈക്കിലെത്തി വീട്ടമ്മയുടെ സ്വർണ്ണാഭരണങ്ങൾ കവർന്ന പ്രതി പിടിയിൽ

Read Next

ചിമ്മിനി ഹനീഫയെ കുത്തിയ കേസ്സിൽ 2 പ്രതികളെ തിരിച്ചറിഞ്ഞു