ഭർത്താവിന്റെ ഏടിഎമ്മിൽ നിന്ന് ഭാര്യ 18 ലക്ഷം തട്ടി യുവതിക്കെതിരെ വഞ്ചനാക്കേസ്സ്

പടന്ന:  ഭർത്താവിന്റെ ഏടിഎം കാർഡുപയോഗിച്ച് അക്കൗണ്ടിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത യുവതിക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്സെടുത്തു. പടന്ന കടപ്പുറം കെ. കെ. ഹൗസ്സിലെ കെ. കെ. ഇബ്രാഹിമാണ് 37, പരാതിക്കാരൻ.

പടന്ന കടപ്പുറത്തെ അബ്ദുൾ ഖാദറിന്റെ മകളും, ഇബ്രാഹിമിന്റെ ഭാര്യയുമായ സുമയ്യയ്ക്കെതിരെ 26,  ചന്തേര പോലീസിൽ ലഭിച്ച പരാതിയിലാണ്  വഞ്ചനാക്കുറ്റത്തിന് കേസ്സെടുത്തത്. 2016 മുതൽ 2021 ജൂലായ് വരെയുള്ള കാലയളവിൽ പരാതിക്കാരനറിയാതെ മറ്റൊരാളെ വിവാഹം കഴിക്കുകയും, താൽക്കാലികാവശ്യങ്ങൾക്കായി ഉപയോഗിക്കാൻ നൽകിയ ഏടിഎം കാർഡുപയോഗിച്ച്  തന്റെ അക്കൗണ്ടിൽ നിന്നും 18 ലക്ഷം രൂപ പിൻവലിച്ചുവെന്നാണ് ഇബ്രാഹിമിന്റെ പരാതി.

താനുമായുള്ള വിവാഹബന്ധം നിലനിൽക്കെ തന്നെ അറിയിക്കാതെ ഭാര്യ മറ്റൊരാളെ വിവാഹം കഴിച്ചതായും തന്റെ അക്കൗണ്ടിലെ പണം സുമയ്യ സ്വന്തം  കാര്യത്തിനായി ഉപയോഗിച്ചതായും ഇബ്രാഹിം പരാതിയിൽ പറയുന്നു.

Read Previous

സ്കൂട്ടറിടിച്ച് മരിച്ചു

Read Next

ബൈക്കിലെത്തി വീട്ടമ്മയുടെ സ്വർണ്ണാഭരണങ്ങൾ കവർന്ന പ്രതി പിടിയിൽ