ആശുപത്രി കെട്ടിടം കരിഒായിലൊഴിച്ച് വികൃതമാക്കിയതിന് കേസ്

കാഞ്ഞങ്ങാട് : നിർമ്മാണത്തിലിരിക്കുന്ന ആശുപത്രി കെട്ടിടം കരിഒായിലൊഴിച്ച് വികൃതമാക്കിയ സംഭവത്തിൽ പോലീസ് കേസ്. പടന്നക്കാട് നിർമ്മാണത്തിലിരിക്കുന്ന ഇരുനില ആശുപത്രി കെട്ടിടത്തിന് നേരെയാണ് കരിഒായിലാക്രമണം. റിവർവ്യൂ എന്ന ആശുപത്രിക്ക് വേണ്ടി നിർമ്മിക്കുന്ന കെട്ടിടത്തിന് നേരെയാണ് കരിഒായിൽ പ്രയോഗമുണ്ടായത്.

മാനേജർ മുഴക്കോം സ്വദേശി എസ്. സുനിൽകുമാറിന്റെ പരാതിയിൽ ഹൊസ്ദുർഗ്ഗ് പോലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ടെങ്കിലും പ്രതിയെ കണ്ടെത്തിയില്ല. അക്രമണത്തിന് പിന്നിലാരെന്ന് പരാതിയിൽ പറഞ്ഞിട്ടില്ല. ജനുവരി 13-ന് നിർമ്മാണം നടക്കുന്ന കെട്ടിടത്തിലെത്തിയപ്പോൾ താഴത്തെ നിലയിലും  മുകൾ നിലയിലും ഒായിലൊഴിച്ചതായി കണ്ടത്. 2 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്ന് പരാതിയിൽ പറഞ്ഞു.

Read Previous

വിദ്വേഷ വാർത്ത: ഖാദർ കരിപ്പോടിക്കെതിരെ വീണ്ടും കേസ്സ്

Read Next

വളരുന്ന പട്ടിണി