വിവാഹത്തിന് കൊറഗജ്ജ വേഷം കെട്ടിയ യുവാവിന്റെ വീടിന് കല്ലേറ്

കുമ്പള : വിവാഹച്ചടങ്ങിൽ തുളുതെയ്യക്കോലമായ കൊറഗജ്ജന്റെ വേഷം കെട്ടിയെത്തിയ നവവരന്റെ വീടിന് നേരെ അജ്ഞാത സംഘത്തിന്റെ കല്ലേറ്. ഉപ്പള ബേക്കൂറിലെ ഉമറുൽ ബാത്തിഷിന്റെ വീടിന്റെ ജനാലച്ചില്ലുകളാണ് ഇന്നലെ രാത്രി ബൈക്കിലെത്തിയ അജ്ഞാത സംഘം എറിഞ്ഞുതകർത്തത്.

കർണ്ണാടക വിട്ടൽ സാലേത്തൂരിലെ വധു ഗൃഹത്തിൽ വിവാഹ ദിവസം കൊറഗജ്ജ വേഷത്തിലെത്തിയ ബാത്തിഷിനെതിരെ വിട്ടൽ പോലീസ് കേസ്സ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.  യുവാവിനൊപ്പമുണ്ടായിരുന്ന 25 പേർക്കെതിരെ പോലീസ് മതസ്പർദ്ധയുണ്ടാക്കിയതിന് കേസ്സെടുത്തിരുന്നു.

ഇവരിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവരെല്ലാം ഒളിവിലാണ്. ഉമറുൽ ബാത്തിഷിന്റെ വീടിന് നേരെ കല്ലെറിഞ്ഞ സംഘം വീടിന്റെ മതിലിന് കാവിനിറം പൂശി. പ്രസ്തുത സംഭവത്തിൽ കുമ്പള പോലീസിന് ലഭിച്ച പരാതി പ്രകാരം കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു.

Read Previous

ആശുപത്രി ഉടമയെ ആക്രമിക്കാൻ ക്വട്ടേഷൻ

Read Next

സിപിഎം ജില്ലാ സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി