ഭർതൃമതിയെ ഫോണിലൂടെ ശല്യം ചെയ്ത യുവാവിനെതിരെ കേസ്സ്

തൃക്കരിപ്പൂർ:  യുവതിയെ ലൈംഗീകാവശ്യത്തിന് ക്ഷണിച്ച് നിരന്തരം ശല്യം ചെയ്ത യുവാവിനെതിരെ ചന്തേര പോലീസ് കേസ്സെടുത്തു. ചന്തേര പോലീസ്  സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഭർതൃമതിയായ മുപ്പത്തിയൊന്നുകാരിയാണ് പരാതിക്കാരി.

ജനുവരി 15-ന് സന്ധ്യയ്ക്ക് 7 മണിക്ക് യുവതിയുടെ ഫോണിലേക്ക് വിളിച്ച ചെറുവത്തൂർ മടിവയലിലെ മുപ്പത്തിരണ്ടുകാരനാണ് ഇവരെ ലൈംഗീകവേഴ്ചയ്ക്കായി ക്ഷണിച്ചത്. ശല്യം സഹിക്കാതെ വന്നതോടെയാണ് യുവതി ചന്തേര പോലീസിൽ പരാതി നൽകിയത്. പരാതിയിൽ 354 ഡി അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ്സ്.

Read Previous

സിപിഎം ജില്ലാ സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

Read Next

മാസ്ക്ക് ധരിക്കാൻ പറഞ്ഞതിന് ഡോക്ടറെ കൈയ്യേറ്റം ചെയ്തു