സ്കൂട്ടറിടിച്ച് മരിച്ചു

കാഞ്ഞങ്ങാട് : പുതുക്കൈ ചിറക്കര വീട്ടിൽ നാരായണൻ നായർ  സ്കൂട്ടറിടിച്ചു മരണപ്പെട്ടു. ദേശീയ പാതയിൽ ഇന്നലെ സന്ധ്യയ്ക്ക് ചെമ്മട്ടംവയൽ കുട്ടികളുടെ പാർക്കിന് മുന്നിലാണ് അപകടം. ഇരു സ്കൂട്ടറുകൾ നേർക്കുനേർ കൂട്ടിയിടിച്ചപ്പോൾ, ഇതിൽ കെ.എൽ -79-7350 നമ്പർ സ്കൂട്ടർ റോഡരികിലൂടെ നടന്നു പോവുകയായിരുന്ന നാരായണൻ നായരെ ഇടിച്ചിടുകയായിരുന്നു.

രാത്രിയിൽ തന്നെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെട്ടു. നീലേശ്വരത്തെ ഗ്രാൻഡ് സ്റ്റോറിൽ സെയിൽസ്മാനാണ്. ഭാര്യ തമ്പായി. പോസ്റ്റ്മോർട്ടം പരിയാരത്ത്. ഹൊസ്ദുർഗ്ഗ് പോലീസ് കേസ്സെടുത്തു. ഇന്ന് പുലർച്ചെ ഒരു മണിക്കാണ് മരണം സംഭവിച്ചത്.

Read Previous

മാസ്ക്ക് ധരിക്കാൻ പറഞ്ഞതിന് ഡോക്ടറെ കൈയ്യേറ്റം ചെയ്തു

Read Next

ഭർത്താവിന്റെ ഏടിഎമ്മിൽ നിന്ന് ഭാര്യ 18 ലക്ഷം തട്ടി യുവതിക്കെതിരെ വഞ്ചനാക്കേസ്സ്