ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: സ്വകാര്യാശുപത്രി ഉടമയും പ്രവാസി വ്യവസായിയുമായ ചെറുവത്തൂർ ആനിക്കാടിയിലെ രവി കുളങ്ങരയെ ആക്രമിക്കാൻ ക്വട്ടേഷൻ. നീലേശ്വരം ഭാഗത്തുള്ള ഒരു സംഘത്തിനാണ് ക്വട്ടേഷൻ നൽകിയത്. ക്വട്ടേഷൻ ഏറ്റെടുത്തവർ, രവി കുളങ്ങര എൻസിപി പാർട്ടിയുടെ കാസർകോട് ജില്ലാ പ്രസിഡന്റ് ആണെന്നറിഞ്ഞതോടെ ക്വട്ടേഷനിൽ നിന്ന് പിന്മാറുകയും വിവരം രവി കുളങ്ങരയെ അറിയിക്കുകയും ചെയ്തു.
ആനന്ദാശ്രമത്ത് പ്രവർത്തിക്കുന്ന സജ്ഞിവിനി ആശുപത്രിയുടെ മാനേജിംഗ് ഡയറക്ടറായ രവി കുളങ്ങര, പടന്നക്കാട്ട് ഡോ:ഇബ്രാഹിം കുഞ്ഞിയുടെ മകൾ ഡോ:ജമീലയുടെ ഉടമസ്ഥതയിലുള്ള നാലുനില ആശുപത്രിക്കെട്ടിടം പാർട്ണർഷിപ്പ് വ്യവസ്ഥയിൽ ഏറ്റെടുക്കുകയും ഈ കെട്ടിടത്തിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ആരംഭിക്കാനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആറുമാസക്കാലമായി നടത്തി വരികയുമാണ്.
ആദ്യം കേന്ദ്രസർവ്വകലാശാലയ്ക്ക് വാടകയ്ക്ക് നൽകിയിരുന്ന ഈ കെട്ടിടം പിന്നീട് കോവിഡ് ആശുപത്രിയായും ദീർഘകാലം പ്രവർത്തിച്ചിരുന്നു. രവിയുടെ പുതിയ ആശുപത്രി പടന്നക്കാട്ട് ആരംഭിക്കാതിരിക്കാൻ ഡോക്ടർ ഇബ്രാഹിംകുഞ്ഞിന്റെ പത്നി പരേതയായ ഷെരീഫ ഇബ്രാഹിമിന്റെ സഹോദരൻ നീലേശ്വരത്തെ കമ്മാടം റസാക്ക് ഹൈക്കോടതിയിൽ നിന്ന് താൽക്കാലിക സ്റ്റേ സമ്പാദിച്ചിട്ടുണ്ട്.
ആശുപത്രി കെട്ടിടം ഡോ:ഇബ്രാഹിം കുഞ്ഞി സ്വന്തം മകൾ മംഗളൂരുവിൽ താമസിക്കുന്ന ഗർഭാശയ വിദഗ്ധ ഡോ:ജമീലയുടെ പേരിൽ രജിസ്റ്റർ ചെയ്തു കൊടുത്തിരുന്നു. മംഗളൂരുവിലും, കുവൈത്തിലുമായി സേവനമനുഷ്ടിക്കുന്ന ഗർഭാശയ രോഗ വിദഗ്ധയാണ് ഡോ:ജമീല. ജമീലയുടെ ഭർത്താവായ ഡോക്ടർ കുവൈത്തിൽ സേവനമനുഷ്ടിക്കുന്നു. പടന്നക്കാട് ആശുപത്രിക്കെട്ടിടം രവി കുളങ്ങരയുമായി ഡോ:ജമീല പാർട്ട്ണർ ഷിപ്പ് വ്യവസ്ഥ ഉണ്ടാക്കിയതു മുതൽ സ്ഥലത്ത് കമ്മാടം റസാക്ക് പ്രശ്നങ്ങളുണ്ടാക്കുകയാണെന്ന് കാണിച്ച് രവി കുളങ്ങര പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്.
അതിനിടയിൽ പെയിന്റടിച്ച് വൃത്തിയാക്കി വെച്ചിരുന്ന ആശുപത്രി മുറികളിൽ അതിക്രമിച്ച് കയറി കഴിഞ്ഞ രാത്രിയിൽ കരിഒായിൽ കൊണ്ട് ചുമര് മുഴുവൻ വൃത്തികേടാക്കിയ സംഭവത്തിലും മുറിയിൽ നിന്ന് പെയിന്റിംഗിന് ഉപയോഗിക്കുന്ന രണ്ട് മെഷീനുകൾ, പൂട്ട് പൊളിച്ച് മോഷണം ചെയ്ത സംഭവത്തിലും, രവി കുളങ്ങര ഹൊസ്ദുർഗ് പോലീസിൽ നൽകിയ പരാതിയിൽ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് പ്രതികളെ അന്വേഷിച്ചു വരികയാണ്. ഹിന്ദിക്കാരെ ഉപയോഗിച്ചാണ് ആശുപത്രി മുറി വികൃതമാക്കുകയും ഉപകരണങ്ങൾ മോഷ്ടിച്ച് കൊണ്ടുപോയതുമെന്നാണ് രവി കുളങ്ങര പരാതിയിൽ പറയുന്നു.