മാസ്ക്ക് ധരിക്കാൻ പറഞ്ഞതിന് ഡോക്ടറെ കൈയ്യേറ്റം ചെയ്തു

കാഞ്ഞങ്ങാട് : ആശുപത്രിയിൽ മാസ്ക്ക് ധരിക്കാൻ പറഞ്ഞതിന്റെ വിരോധത്തിൽ ഡ്യൂട്ടി ഡോക്ടറെ മർദ്ദിക്കുകയും, തടയാൻ ചെന്ന സുരക്ഷാ ജീവനക്കാരനെ കയ്യേറ്റം ചെയ്യുകയും ചെയ്തതിന് കണ്ടാലറിയാവുന്ന ഒരാൾക്കെതിരെ പോലീസ് കേസ്സ്.

ജനുവരി 16-ന് മാവുങ്കാൽ സഞ്ജീവനി ആശുപത്രി അത്യാഹിത വിഭാഗത്തിലാണ് മാസ്ക്ക് ധരിക്കാൻ പറഞ്ഞതിന്റെ വിരോധത്തിൽ ഡ്യൂട്ടി ഡോക്ടറെ കയ്യേറ്റം ചെയ്തത്. സഞ്ജീവനി ആശുപത്രിയിലെ ഡോ. സി.വി. കൽമത്തിനെയാണ് 35, കണ്ടാലറിയാവുന്ന ഒരാൾ മർദ്ദിച്ചത്.

തടയാനെത്തിയ സുരക്ഷാ ജീവനക്കാരനെ മർദ്ദിച്ച പ്രതി ആശുപത്രി ജീവനക്കാരെ അശ്ലീലഭാഷയിൽ തെറിവിളിച്ച് ആശുപത്രിക്ക് മുന്നിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംഭവത്തിൽ ഡോ. സി.വി. കൽമത്തിന്റെ പരാതിയിൽ ആശുപത്രിയിലെ വസ്തുക്കൾ നശിപ്പിച്ചതിനടക്കമാണ് ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തത്.

Read Previous

ഭർതൃമതിയെ ഫോണിലൂടെ ശല്യം ചെയ്ത യുവാവിനെതിരെ കേസ്സ്

Read Next

സ്കൂട്ടറിടിച്ച് മരിച്ചു