വടംവലി: 300 പേർക്കെതിരെ കേസ്സ്

അമ്പലത്തറ:  കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് വടംവലി മത്സരം നടത്തിയതിന് 300 പേർക്കെതിരെ അമ്പലത്തറ പോലീസ് കേസ്സെടുത്തു. കഴിഞ്ഞ ദിവസം അമ്പലത്തറ തട്ടുമ്മലിലാണ്  ബിജെപിയുടെ  നേതൃത്വത്തിൽ വടംവലി മത്സരം നടത്തിയത്.

നിലവിലെ കോവിഡ് സാഹചര്യത്തിൽ വടംവലി മത്സരത്തിന്  പോലീസ് അനുമതി നൽകിയിരുന്നില്ല. ബിജെപിയുടെ  ബൂത്ത് പ്രസിഡണ്ടടക്കമുള്ള ഭാരവാഹികളുടെയും, കണ്ടാലറിയാവുന്നവരുടെ പേരിലുമാണ് അമ്പലത്തറ പോലീസ് കേസ്സെടുത്തത്.

Read Previous

പിടികൂടിയത് മുക്കാൽ ലക്ഷത്തിന്റെ മയക്കുമരുന്ന്

Read Next

യുഡിഎഫ് അങ്കലാപ്പിൽ: പി. സി. ചാക്കോ