ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കുവൈറ്റിൽ രക്ത സമ്മർദ്ദം മൂർച്ഛിച്ച് കുഴത്ത വീണ് ചികിത്സയിലായിരിക്കെ മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. മടിക്കൈ പൂത്തക്കാൽ മൂരാങ്കലത്തെ പരേതനായ ചന്തൂഞ്ഞിയുടെയും മീനാക്ഷിയുടെയും മകൻ മനോജാണ് 46, കുവൈത്തിൽ മരിച്ചത്.
കുവൈറ്റിൽ നിന്നും നാട്ടിലെത്തിയ മനോജ് മൂന്നാഴ്ച മുമ്പാണ് തിരിച്ചു പോയത്. രക്തസമ്മർദ്ദം കൂടിയതിനെത്തുടർന്ന് കുഴഞ്ഞു വീണ അദ്ദേഹത്തെ സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചിരുന്നു. അഞ്ച് ദിവസത്തോളം വെന്റിലേറ്ററിലായിരുന്ന ഇദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച കുവൈറ്റിലെ ആശുപത്രിയിലാണ് അന്ത്യം.
ഇന്ന് രാവിലെ മടിക്കൈയിലെത്തിച്ച മൃതദേഹം പൂത്തക്കാൽ എൻജി കമ്മത്ത് സ്മാരകത്തിൽ പൊതുദർശനത്തിന് വെച്ചു. സിപിഎം ജില്ലാക്കമ്മിറ്റിയംഗം സി. പ്രഭാകരൻ, മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് പി.എസ് പ്രീത, സിപിഎം ലോക്കൽ ഏരിയാ കമ്മിറ്റി നേതാക്കൾ എന്നിവരടക്കം നിരവധി പേർ മൃതദേഹത്തിന് അന്ത്യാഞ്ജലിയർപ്പിച്ചു. ഭാര്യ: ജീജ. മക്കൾ: അശ്വതി (ഡിഗ്രി വിദ്യാർത്ഥിനി, മീനാക്ഷി (പ്രസ്ടു വിദ്യാർത്ഥിനി), സഹോദരങ്ങൾ: സാവിത്രി, ശാരദ, ചന്ദ്രൻ, ബാലകൃഷ്ണൻ, മധു (മൂവരും യുഏഇ)