പിടികൂടിയത് മുക്കാൽ ലക്ഷത്തിന്റെ മയക്കുമരുന്ന്

കാഞ്ഞങ്ങാട്: ആറങ്ങാടി നിലാങ്കരയിലെ വീട്ടിൽ നിന്ന് ജനുവരി 14 ന് രാത്രി ഹൊസ്ദുർഗ് പോലീസ് പിടികൂടിയ എം.ഡി.എം.എ രാസലഹരിക്ക്  മുക്കാൽ ലക്ഷം രൂപ വിലവരും. ഒരു ഗ്രാം എം.ഡി.എം.എ യ്ക്ക് 3000 രൂപയാണ് വിൽപ്പന വില. 22.48 ഗ്രാം രാസലഹരിയാണ് നിലാങ്കരയിലെ എൻ.എം.ഷാഫിയുടെ വീട്ടിൽ നിന്ന് പോലീസ് സംഘം പിടികൂടിയത്.

രഹസ്യവിവരത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രി പോലീസ് വീട്ടിലെത്തുമ്പോൾ, ഷാഫിയും കൂട്ടാളികളും, മയക്കുമരുന്ന് ഒാരോ ഗ്രാം തൂക്കി കടലാസിൽ ഭംഗിയായി പാക്ക് ചെയ്യുകയായിരുന്നു.

ഫോൺ വലിപ്പത്തിലുള്ള ഒരു ഇലക്ട്രോണിക് ഉപകരണമുപയോഗിച്ചാണ് എം.ഡി.എം.എ ലഹരി പദാർത്ഥം തൂക്കി കണക്കാക്കിയിരുന്നത്. ഷാഫിയുടെ പേരിൽ മയക്കുമരുന്ന് കടത്തിയതിന് മറ്റൊരു കേസ്സ് നിലവിലുണ്ട്. ഷാഫിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ കെ.ആഷിഖിനെയും, മുഹമ്മദ് ആദിലിനെയും പിന്നീട് അറസ്റ്റ് ചെയ്തു.

Read Previous

കുവൈറ്റിൽ മരിച്ച മടിക്കൈ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Read Next

വടംവലി: 300 പേർക്കെതിരെ കേസ്സ്