സിപിഎം ജില്ലാ സമ്മേളനം ഒരുക്കം തകൃതി

മടിക്കൈ:  ചുവപ്പ് കോട്ടയിലെ പാർട്ടിയുടെ കരുത്ത് പതിൻമടങ്ങ് ഊട്ടിയുറപ്പിക്കാൻ മടിക്കൈയിൽ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനം ചരിത്രമാക്കാൻ ഒരുക്കം തുടങ്ങി. ജില്ലാ സമ്മേളനത്തിന് അഞ്ചുനാൾ സമയമവശേഷിക്കുന്നുണ്ടെങ്കിലും മടിക്കൈ പ്രദേശം  ആഴ്ചകൾക്ക് മുമ്പെ സമ്മേളന ലഹരിയിലാണ്.

പാർട്ടിയുടെ ഈറ്റില്ലമായ മടിക്കൈ, അമ്പലത്തുകരയിൽ 2022 ജനുവരി 21, 22,23 തീയ്യതികളിലായാണ് സമ്മേളനം. സ്വാഗത സംഘം ഓഫീസ് അമ്പലത്തുകരയിൽ ആഴ്ചകൾക്ക് മുമ്പേ പ്രവർത്തനമാരംഭിച്ചു. മടിക്കൈയും, പ്രത്യേകിച്ച് അമ്പലത്തുകര, സമീപ പ്രദേശങ്ങളും പാർട്ടി ജില്ലാ പതാകകളും തോരണങ്ങളും  കൊണ്ട്   അലംകൃതമായി.

നഗരസഭാ അതിർത്തി കഴിഞ്ഞ് മടിക്കൈയിൽ പ്രവേശിക്കുമ്പോൾ തന്നെ പാർട്ടി സമ്മേളനത്തെ മടിക്കൈയിലെ ജനങ്ങൾ എത്രമാത്രം നെഞ്ചിലേറ്റിയെന്നറിയാം. 5 ദിവസം സമ്മേളനത്തിന് അവശേഷിക്കുന്നുണ്ട്. പാതയോരങ്ങളിലെമ്പാടും ആഴ്ചകൾക്ക് മുമ്പെ പാർട്ടി പതാകകൾ പാറിപ്പറന്നു തുടങ്ങി. റോഡിനിരുവശങ്ങളിലും ഓരോ പത്ത് മീറ്ററിലും പ്രധാന റോഡിനിരുവശങ്ങളിലും ചെങ്കൊടികൾ പാറിത്തുടങ്ങി.

പാർട്ടി സമ്മേളനം മടിക്കൈയുടെ ചരിത്രത്തിൽ പുതിയൊരിടമുണ്ടാക്കുമെന്ന്  ഉറപ്പാണ്. സംസ്ഥാന സിക്രട്ടറി കോടിയേരി ബാലകൃഷ്ണനും, പി. ബി. അംഗം എസ്. രാമചന്ദ്രൻ പിള്ളയും മൂന്ന് നാളും സമ്മേളനത്തിലുണ്ടാകും.

LatestDaily

Read Previous

ഹോസ്റ്റൽ പീഡനം: 2 പേർ അറസ്റ്റിൽ

Read Next

പിടിഏ പ്രസിഡണ്ട് സ്ഥാനത്തിൽ സിപിഎമ്മിൽ തമ്മിലടി