16 കിലോ കഞ്ചാവ് കടത്തിയ 3 പേർ പിടിയിൽ

കാസർകോട് : ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നിർദ്ദേശപ്രകാരം കാസർകോട് ഡി.വൈ.എസ്.പി,. പി. ബാലകൃഷണൻ നായരുടെയും, നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി., എം.ഏ. മാത്യുവിന്റെയും നേതൃത്വത്തിൽ നടന്ന സംയുക്ത റെയ്ഡിൽ രണ്ടിടങ്ങളിൽ നിന്നായി 16 കിലോയിലധികം കഞ്ചാവ് പിടികൂടി.

മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ കുഞ്ചത്തൂരിൽ കെ.എൽ. 14 ഏ.ഏ. കാറിൽ കടത്തുകയായിരുന്ന 4 കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്തുകയായിരുന്ന കുഞ്ചത്തൂർ പർവീൻ മൻസിലിൽ യാസിൻ ഇമ്രാജെന്ന കേഡി ഇമ്രാനെ 33, പോലീസ് കയ്യോടെ പിടികൂടി.

ആദൂർ മുളിയാറിൽ കാറിൽ കഞ്ചാവ് കടത്തുന്നതിനിടെ ചെറുവത്തൂർ കാടങ്കോട്ടെ അഹമ്മദ് കബീറെന്ന ലാലാകബീറിനെയും, കൂട്ടാളി അജാനൂർ പാലായി ക്വാർട്ടേഴ്സിലെ ഇഖ്ബാലിന്റെ മകൻ അബ്ദുൾ റഹ്മാൻ സഫ്്വാൻ 23, എന്നിവരെ 12 കിലോയിലധികം വരുന്ന കഞ്ചാവുമായി നാർക്കോട്ടിക്ക് ഡിവൈഎസ്പി, എം.ഏ മാത്യുവും സംഘവും പിടികൂടി. കഞ്ചാവ് കടത്തിക്കൊണ്ടുവന്ന മഹാരാഷ്ട്ര റജിസ്ട്രേഷനിലുള്ള എം.എച്ച് 04 ബി.എൻ. 2469 നമ്പർ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

അന്യസംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലേക്ക് കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് ജില്ലാ പോലീസ് മേധാവി സംയുക്ത റെയ്ഡിന് നിർദ്ദേശം നൽകിയത്. കഞ്ചാവ് കടത്തിനിടെ പിടികൂടിയ ലാലാകബീർ എന്ന അഹമ്മദ് കബീർ നിരവധി മയക്കുമരുന്ന് കടത്ത് കേസ്സുകളിലും, ക്രിമിനൽ കേസ്സുകളിലും പ്രതിയാണ്. പിടിയിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കഞ്ചാവ് പിടികൂടിയ പോലീസ് സംഘത്തിൽ എസ്.ഐ, ബാലകൃഷ്ണൻ സി.കെ,. എസ്,ഐ, നാരായണൻ നായർ. മഞ്ചേശ്വരം എസ്ഐ, അൻസാർ ഏഎസ്ഐ, ലക്ഷ്മി നാരായണൻ, സീനിയർ സിവിൽ പോലീസ് ഒാഫീസർ  ശിവകുമാർ.  സിവിൽ പോലീ്സ ഒാഫീസർ മാരായ രാജേഷ് മാണിയാട്ട്  ഓസ്റ്റിൻ തമ്പി, ഗോകുല. എസ്, വിജയൻ. സുഭാഷ് ചന്ദ്രൻ നിതിൻ സാരങ്  ഗുരുരാജ്, ഡ്രൈവർ സത്താർ എന്നിവരുണ്ടായിരുന്നു

LatestDaily

Read Previous

സി.പി.എം നേതാവ് ലതേഷ് കൊലക്കേസിലെ സാക്ഷി മോഹൻലാൽ മൊഴി മാറ്റി

Read Next

ഭർത്താവിനെ വിട്ട് കാമുകനൊപ്പം പോയ യുവതിക്കെതിരെ വഞ്ചനാക്കേസ്