ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : എലിവിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന പെൺകുട്ടി പരിയാരം മെഡിക്കൽ കോളേജിൽ മരണപ്പെട്ടു. വെള്ളരിക്കുണ്ട് പോലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസ്സിലെ ഇരയാണ് ഇന്ന് പുലർച്ചെ മെഡിക്കൽ കോളേജിൽ മരിച്ചത്. പ്ലസ്്വൺ പഠനകാലത്താണ് പെൺകുട്ടി പീഡനത്തിനിരയായത്. പരപ്പ സ്വദേശിയായ യുവാവാണ് പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പലതവണ ബലാത്സംഗത്തിനിരയാക്കിയത്.
ഏതാനും ദിവസം മുമ്പ് പെൺകുട്ടിയും യുവാവും തമ്മിൽ തെറ്റിപ്പിരിഞ്ഞിരുന്നു. ഇതേത്തുടർന്നാണ് പെൺകുട്ടി എലിവിഷം കഴിച്ചത്. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ പെൺകുട്ടി താൻ ലൈംഗിക പീഡനത്തിനിരയായ വിവരം പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.
ഇതേത്തുടർന്ന് പരപ്പയിലെ 19 കാരനെതിരെ വെള്ളരിക്കുണ്ട് പോലീസ് പോക്സോ കേസ്സ് റജിസ്റ്റർ ചെയ്തു. എലിവിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ പെൺകുട്ടിയുടെ മരണ മൊഴി രണ്ട് ദിവസം മുമ്പ് ഹോസ്ദുർഗ്ഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി രേഖപ്പെടുത്തിയിരുന്നു. കേസ്സിലെ പ്രതിയായ 19 കാരൻ പ്രായപൂർത്തിയാകുന്നതിന് മുമ്പാണ് കുറ്റകൃത്യം നടത്തിയത്.