ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെറുവത്തൂർ : ചെറുവത്തൂർ വലിയ പൊയിൽ സ്വദേശിയും ചുമട്ട് തൊഴിലാളിയുമായ യു.കുഞ്ഞികൃഷ്ണൻ ഭാര്യ സുജാതയ്ക്കെതിരെ 45, കുടുംബകോടതിയിൽ നൽകിയ വിവാഹമോചന ഹർജിയിൽ ഫെബ്രുവരി 8 ന് വാദം നടക്കും. ഭാര്യയുടെ പരപുരുഷ ബന്ധം കയ്യോടെ പിടിക്കപ്പെട്ടതോടെയാണ് ഭാര്യയിൽ നിന്ന് വിവാഹമോചനമാവശ്യപ്പെട്ട് യു.
കുഞ്ഞികൃഷ്ണൻ കുടുംബകോടതിയെ സമീപിച്ചത്. മുള്ളേരിയ സ്വദേശിയുമായി ഒരു വർഷത്തോളം നീണ്ട സുജാതയുടെ രഹസ്യബന്ധം നാട്ടുകാരാണ് കയ്യോടെ പിടികൂടിയത്. 2021 നവംബർ 18 ന് പകൽ 10 മണിക്കാണ് സുജാതയുടെ കാമുകനെ നാട്ടുകാർ കയ്യോടെ പിടികൂടി മരത്തിൽ കെട്ടിയിട്ടത്. സുജാത മുള്ളേരിയ സ്വദേശിയുമായി അടുത്ത ബന്ധത്തിലായിരുന്നു. സുജാതയുടെ ശ്രീകണ്ഠപുരത്തെ കുടുംബസ്വത്തിലെ മരങ്ങൾ മുറിച്ച് വിറ്റ് കാമുകന് 40000 രൂപ കൊടുത്തിരുന്നതായി ഇദ്ദേഹം തന്നെ പോലീസ് സ്റ്റേഷനിൽ സമ്മതിച്ചിരുന്നു.
നാട്ടുകാർ പിടികൂടിയ മുള്ളേരിയ സ്വദേശിയെയും സുജാതയെയും ചീമേനി പോലീസ് സ്റ്റേഷനിലെത്തിച്ചിരുന്നുവെങ്കിലും ഇരുകൂട്ടർക്കും പരാതിയില്ലാത്തതിനാൽ വിട്ടയക്കുകയായിരുന്നു. ഭാര്യയ്ക്ക് രഹസ്യബന്ധമുള്ളതായി കുഞ്ഞികൃഷ്ണന് മുമ്പേ സംശയമുണ്ടായിരുന്നു. ഇതേക്കുറിച്ച് ഇദ്ദേഹം ഭാര്യ സുജാതയ്ക്ക് മുന്നറിയിപ്പും നൽകിയിരുന്നു. നീലേശ്വരത്ത് ചുമട്ട് തൊഴിലാളിയായ കുഞ്ഞികൃഷണൻ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് പിന്നാലെ രഹസ്യ കാമുകൻ സ്ഥിരമായി വീട്ടിൽ വരാറുണ്ടായിരുന്നു. 2021 നവംബർ 18 നാണ് ഇദ്ദേഹത്തിന്റെ ജാരനെ നാട്ടുകാർ പിടികൂടി മരത്തിൽ കെട്ടിയിട്ടത്.
സുജാതയുടെ മുറിയിൽ നിന്ന് പിടികൂടപ്പെട്ടയാൾ ബഷീർ എന്നാണ് പേര് പറഞ്ഞത്. സുജാതയെ താൻ വിവാഹം കഴിച്ചതായും ഇദ്ദേഹം അവകാശപ്പെട്ടിരുന്നു. നവംബർ 18 ന് ചീമേനി പോലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങിപ്പോയ സുജാത കുഞ്ഞികൃഷ്ണന്റെ വലിപൊയിൽ വീട്ടിൽ എത്തിയിരുന്നില്ല. ഇദ്ദേഹം കുടുംബകോടതിയിൽ ഫയൽ ചെയ്ത വിവാഹമോചന ഹരജിയിൽ കോടതിയിൽ നിന്നും സുജാതയ്ക്കയച്ച നോട്ടീസ് അവർ കൈപ്പറ്റിയിട്ടില്ല.
ജനുവരി 10 ന് കോടതിയിൽ ഹാജരാകാനാണ് സുജാതയ്ക്ക് നോട്ടീസയച്ചിരുന്നത്. ഇവർ നോട്ടീസ് കൈപ്പറ്റത്തതിനാൽ കേസ് ഫെബ്രുവരിയിലേക്ക് മാറ്റുകയായിരുന്നു. സുജാത ചെറുപുഴ മീന്തുള്ളിയിലെ മകളോടൊപ്പമുണ്ടെന്നാണ് സൂചന. ഈ അഡ്രസിലേക്കാണ് കോടതി നോട്ടീസയച്ചിരുന്നതെങ്കിലും നോട്ടീസ് ആരും കൈപ്പറ്റിയില്ല.