ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബേക്കൽ: വാട്സ് ആപ്പ് ഗ്രൂപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെ തെറി വിളിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തയാൾക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തു. യുഡിഎഫ് പള്ളിക്കര എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലാണ് മുഖ്യമന്ത്രിയെ തെറി വിളിക്കുന്ന വീഡിയോയും കമന്റും പ്രത്യക്ഷപ്പെട്ടത്.
ചേറ്റുകുണ്ട് കടവത്ത് ഹൗസിലെ മുഹമ്മദ് സാലിയുടെ മകൻ കെ. ഹംസയുടെ 36, ഫോണിൽ നിന്നാണ് മുഖ്യമന്ത്രിയെ തെറി വിളിക്കുന്ന വീഡിയോ ബേക്കൽ എസ് ഐ, കെ. രാജീവൻ കണ്ടെടുത്തത്. രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഫോൺ പിടിച്ചെടുത്തത്.
കെ. ഹംസയുടെ മൊബൈൽ ഫോണിലെ വാട്സ് ആപ്പ് ഗ്രൂപ്പിലേക്കാണ് 9747976211 എന്ന നമ്പറിൽ നിന്നും മുഖ്യമന്ത്രിയെ തെറി വിളിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. അതിന് താഴെ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചുള്ള തെറി വിളിയുമുണ്ടായിരുന്നു. വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് സന്ദേശമയച്ച ആളെക്കുറിച്ച് തനിക്കറിയില്ലെന്നാണ് കെ. ഹംസ പോലീസിനോട് പറഞ്ഞത്. ഇതേത്തുടർന്ന് വീഡിയോ പോസ്റ്റ് ചെയ്ത മൊബൈൽ ഫോൺ നമ്പറിന്റെ ഉടമയ്ക്കെതിരെ ഐപിസി 153 വകുപ്പ് പ്രകാരം ബേക്കൽ പോലീസ് കേസെടുത്തു.