കോടിയേരിക്കടുത്ത് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബേറ്

തലശ്ശേരി  : കോടിയേരിക്കടുത്ത് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബേറ് . കോടിയേരി ബ്ലോക്ക് പ്രസിഡണ്ട് വി.സി.പ്രസാദിന്റെ കോപ്പാലംമൂഴിക്കരക്കടുത്ത കേളോത്ത് വീടിന് നേരെ ഇന്ന് പുലർച്ചെയായിരുന്നു ബോംബേറുണ്ടായത്. സ്ഫോടനത്തിൽ വീടിന്റെ  വരാന്തയിലെ ടൈൽസ് ഭാഗികമായി തകർന്നു.  ഒാടുകളൂംചിതറി   ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ സ്ഥലത്ത നിന്നും ഒരു ബൈക്ക് ഓടിച്ചു പോവുന്നത് കണ്ടുവത്രെ.

സ്റ്റീൽ ബോംബാണ് എറിഞ്ഞതെന്നും ഇതിന്റെ  അവശിഷ്ടങ്ങൾ  കണ്ടെടുത്തതായും പ്രസാദ് പറയുന്നു. സംഭവം സംബന്ധിച്ച് ന്യൂ മാഹി പോലിസിൽ പരാതി നൽകിയിട്ടുണ്ട്. മൂഴിക്കരയിലെ റീഡേഴ്സ് സെൻറർ ക്ലബ്ബിനും കോപ്പാലത്തെ വനിതാ സൊസൈറ്റി കെട്ടിത്തിന് നേരെയും അക്രമമുണ്ടായി.

ക്ലബ്ബിന്റെ ബോർഡ് തകർത്തുവെന്നും വനിതാ സൊസൈറ്റി പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ  ജനൽ ചില്ലകൾ തകർത്തതായും പരാതിയുണ്ട്. രണ്ടും കോൺഗ്രസ് സ്ഥാപനങ്ങളാണ്.- ന്യൂ മാഹി പോലിസ് എത്തി അന്വേഷണം തുടങ്ങി.

Read Previous

ചോരക്കൊതിയുടെ രാഷ്ട്രീയം

Read Next

നീലേശ്വരം പള്ളി പുനർനിർമ്മാണത്തിന്റെ കണക്കില്ല; വൗച്ചറുമില്ല; പിരിച്ചത് 3 കോടി ചിലവ് 1.3 കോടി