ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : തായന്നൂരിൽ നിന്ന് കാണാതായ രേഷ്മയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ദളിത് സംഘടനകൾ സമരം ശക്തമാക്കി. ആരോപണ വിധേയനായ ബിജുപൗലോസിന്റെ നാട്ടിൽ പാണത്തൂരിൽ ഇന്ന് വൈകീട്ട് ദളിത് സംഘടന കെ.പി.ജെ.എസ് ആഭിമുഖ്യത്തിൽ പൊതുയോഗം നടക്കും. ബിജുപൗലോസിനെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം.
രേഷ്മയുടെ തിരോധാനത്തിൽ ബിജുപൗലോസിനുള്ള പങ്ക് തള്ളിക്കളയാകാനില്ലെന്ന് ദളിത് സംഘടനകൾ ചൂണ്ടിക്കാട്ടി. പോലീസ് ഉദാസീനത തുടർന്നാൽ അടുത്ത ദിവസത്തിൽ ബിജുപൗലോസിന്റെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്ന് സമരക്കാർ മുന്നറിയിപ്പ് നൽകി. 18 വയസ്സുണ്ടായിരുന്ന രേഷ്മയെ പത്തര വർഷം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതാവുകയായിരുന്നു. പാണത്തൂരിലും മഡിയനിലും ബിജുപൗലോസിനൊപ്പം കഴിഞ്ഞ രേഷ്മയെ പിന്നീട് എറണാകുളത്തേക്ക് കൂട്ടിക്കൊണ്ട് പോയ ശേഷം കാണാതായെന്ന് ബന്ധുക്കൾ ചൂണ്ടിക്കാട്ടി.
നുണ പരിശോധനയ്ക്ക് ബിജുപൗലോസ് വിസമ്മതിച്ചതോടെ ദളിത് സംഘടനകൾക്കും ബന്ധുക്കൾക്കും സംശയം ബപ്പെട്ടു. നിർജ്ജീവമായിരുന്ന പോലീസ് അന്വേഷണം പുനരാരംഭിച്ചത് ദളിത് സംഘടനകൾ സമരത്തിനിറങ്ങിയതോടെയാണ്. കഴിഞ്ഞ ദിവസം പോലീസ് പാണത്തൂരിലെ ബിജുപൗലോസിന്റെ വീട്ടിൽ റെയ്ഡ് നടത്തി രേഷ്മയുടേതെന്ന് സംശയിക്കുന്ന ചോറ്റ് പാത്രവും, ബിജു പൗലോസിന്റെ മൊബൈൽ ഫോണും പിടിച്ചെടുത്ത് വിദഗ്ധ പരിശോധനയ്ക്കയച്ചു. ദ ളിത് സംഘടനകൾ സമരം ശക്തമാക്കിയിരിക്കെ പോലീസിന് ഇൗ കേസ്സിൽ ഒരു എത്തും പിടിയും കിട്ടാത്ത അവസ്ഥയാണ്.