ഷാർജയിൽ മരിച്ച യുവാവിന്റെ മൃതദേഹം നാളെയെത്തും

കാഞ്ഞങ്ങാട് : ഷാർജയിൽ മരിച്ച ബേക്കൽ സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും.ബേക്കൽ ഹദ്ദാദ് നഗറിലെ പരേതരായ ബിജാപ്പൂർ മൊയ്തു – കജ്ജിബി ദമ്പതികളുടെ മകൻ സുബൈറാണ് 35, മരിച്ചത്. ജനുവരി 10-ന് രാവിലെ ഷാർജയിലെ സ്വന്തം സൂപ്പർമാർക്കറ്റിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മൃതദേഹം ഇന്നെത്തുമെന്നാണ് കരുതിയതെങ്കിലും നാളെ രാവിലെ മാത്രമെ കണ്ണൂർ എയർപോർട്ട് വഴി മൃതദേഹമെത്തുകയുള്ളു. വീട്ടിലെത്തിച്ച് ഖബറടക്കം നടത്തും. ഭാര്യ മെഹ്സിന തെക്കിൽ, മക്കൾ ഷഹ്ന, ഷിസാൻ, ഷിസിൻ. സഹോദരങ്ങൾ റംസാൻ, ഹംസ, മുനീർ, സഫിയ, പരേതരായ മുഹമ്മദ്കുഞ്ഞി, ബീഫാത്തിമ

Read Previous

നവവരനെ കൊറഗജ്ജ വേഷം കെട്ടിച്ച യുവാക്കൾ റിമാന്റിൽ

Read Next

ഭാര്യയ്ക്ക് പരപുരുഷ ബന്ധമെന്ന് ഭർത്താവ് , വിവാഹമോചന ഹരജി കുടുംബ കോടതി ഫയലിൽ സ്വീകരിച്ചു