ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : പരപുരുഷ ബന്ധം ആരോപിച്ച് ഭാര്യയ്ക്കെതിരെ ഭർത്താവ് നൽകിയ വിവാഹമോചന ഹരജി കുടുംബ കോടതി ഫയലിൽ സ്വീകരിച്ചു. ചെറുവത്തൂർ വലിയപൊയിൽ സ്വദേശിയും, നീലേശ്വരത്തെ ചുമട്ട് തൊഴിലാളിയുമായ യു. കുഞ്ഞികൃഷ്ണനാണ് 49, ഭാര്യയിൽ നിന്നും വിവാഹ മോചനമാവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിച്ചത്.
2021 നവംബർ മാസത്തിൽ കുഞ്ഞികൃഷ്ണന്റെ ഭാര്യ രാധയെയും 40, അവരുെട കാമുകനെയും നാട്ടുകാർ വീട്ടിനുള്ളിൽ നിന്നും പിടികൂടിയിരുന്നു. നവംബർ 18-ന് രാവിലെ 10 മണിക്ക് വീട്ടിനുള്ളിൽ അപരിചിതനെ കണ്ട കുഞ്ഞികൃഷ്ണന്റെ കൊച്ചുമകളാണ് വിവരം തൊട്ടടുത്ത് താമസിക്കുന്ന കുഞ്ഞികൃഷ്ണന്റെ ജ്യേഷ്ഠൻ വേണുവിനെ അറിയിച്ചത്. ഇതേത്തുടർന്ന് കുഞ്ഞികൃഷ്ണന്റെ സഹോദരൻ നാട്ടുകാരോടൊപ്പം വീട്ടിലെത്തി.
കാമുകനൊപ്പം മുറിക്കുള്ളിലായിരുന്ന രാധയോട് വാതിൽ തുറക്കാനാവശ്യപ്പെട്ടെങ്കിലും അവർ കേട്ടില്ല. ഇതെത്തുടർന്ന് കുഞ്ഞികൃഷ്ണന്റെ ജ്യേഷ്ഠനും സംഘവും ബലമായി വാതിൽ തുറന്ന് അപരിചിതനെ കയ്യോടെ പിടികൂടിയശേഷം മുറ്റത്ത് കെട്ടിയിട്ടു. ഇതിനിടെ രാധ മുറിയിൽ നിന്നും ഇറങ്ങി ഒാടി കുറ്റിക്കാട്ടിലൊളിച്ചു. ഏറെ നേരത്തെ തെരച്ചിലിനൊടുവിൽ നാട്ടുകാരാണ് രാധയെ കണ്ടെത്തിയത്.
ഇരുവരെയും നാട്ടുകാർ പോലീസ് സ്റ്റേഷനിലെത്തിച്ചു. മുറിയിൽ കണ്ട അപരിചിതൻ മുള്ളേരിയ സ്വദേശിയാണെന്നാണ് വെളിപ്പെടുത്തിയത്. താൻ രാധയെ വിവാഹം ചെയ്തതായും ഇദ്ദേഹം വെളിപ്പെടുത്തി. മാസങ്ങളായി ഇവർ തമ്മിൽ പരിചയത്തിലായിരുന്നു. കുഞ്ഞികൃഷ്ണൻ ജോലിക്കായി വീട്ടിൽ നിന്നും പുറപ്പെടുന്നതിന് പിന്നാലെ രാധയെത്തേടി കാമുകനെത്തും. ഒടുവിൽ നാട്ടുകാർ കയ്യോടെ പിടികൂടിയതോടെയാണ് സംഭവം പുറത്തായത്.
പരപുരുഷ ബന്ധമുള്ള ഭാര്യയുമായി ജീവിക്കാനാകില്ലെന്ന തീരുമാനത്തോടെയാണ് കുഞ്ഞികൃഷ്ണൻ വിവാഹ മോചനം തേടി കോടതിയെ സമീപിച്ചത്. സംഭവത്തിന് ശേഷം ഭാര്യ എവിടെയാണെന്ന് തനിക്കറിയില്ലെന്നാണ് ഇദ്ദേഹം പറഞ്ഞത്.