സത്യം പറഞ്ഞോട്ടെ എനിക്കൊന്നും ഓർമ്മയില്ല: പൊന്നൻ ഷമീർ

രവി പാലയാട്     

തലശ്ശേരി  : മോഹൻലാലിന്റെ ബമ്പർ ഹിറ്റ് സിനിമ കിലുക്കത്തിലെ കിട്ടുണ്ണിയുടെ റോളിലാണിപ്പോൾ കൂത്തുപറമ്പിലെ പൊന്നൻ ഷമീർ അഭിനയിക്കുന്നത് . മാവേലി എക്സ്പ്രസിൽ മതിയായ ടിക്കറ്റില്ലാതെ കയറിയതും യാത്രക്കാരെ ഉപദ്രവിച്ചതും ചോദിച്ചപ്പോൾ ഓർക്കുന്നില്ല.

പോലീസ് ഉദ്യോഗസ്ഥൻ ചവിട്ടി ഉപദ്രവിച്ചിരുന്നോ എന്നതിന് അയ്യേ   അങ്ങനെയൊന്നുമില്ല. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന കേസുണ്ടല്ലോ എന്ന ചോദ്യത്തിന് ഞാൻ സ്ത്രികളോട് സംസാരിക്കാറേയില്ലെന്നായിരുന്നു പെട്ടെന്നുള്ള മറുപടി.  ഉടൻ തിരുത്തുകയും ചെയ്തു.   സംസാരിക്കും   പക്ഷെ അപമാനിക്കില്ല.  സത്യം പറയട്ടേ   ഞാനിപ്പോൾ ഒന്നും ഓർക്കുന്നില്ല. ഇത് പറയുമ്പോഴും പോലിസ് ചിലതെല്ലാം അടിച്ചു പറയിച്ചതായും അടുത്ത നിമിഷം പ്രതികരിച്ചു. 

മലബാറിലെ പോലീസിനെയാകെ തെല്ലുനേരമെങ്കിലും കരിവാരിത്തേക്കാനായ സംഭവത്തിലെ നായകനായ പൊന്നൻ ഷമിർ ഇപ്പോൾ എവിടെയാണെന്ന് ആർക്കുമറിയില്ല.  സേനയെ മുൾമുനയിൽ നിർത്തിയ തിരോധാനത്തിനിടയിൽ പിടിയിലായ ശേഷം ജാമ്യത്തിലെടുക്കാൻ വീട്ടുകാർ തയ്യാറാവാത്തതിനാൽ പുനരധിവാസ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു.

മേലേ പ്രത്യാശാ ഭവനിൽ നിന്നും കഴിഞ്ഞ ദിവസം രക്ഷപ്പെട്ട  പൊന്നൻ  ഇന്നലെ ഉച്ചയോടെ തലശ്ശേരി പഴയ ബസ്സ് സ്റ്റാൻ്റിൽ പൊങ്ങി   മദ്യപിച്ച് ലക്കുകെട്ട നിലയിൽ ജൂബിലി ഷോപ്പിംഗ് കോംപ്ളക്സിൽ പ്രത്യക്ഷപ്പെട്ട ഷമീർ തന്റെ വിവരം മാധ്യമങ്ങളിൽ വാർത്തയാക്കണമെന്നാവശ്യപ്പെട്ട് പ്രസ് ഫോറത്തിനടുത്തെത്തി. വിവരമറിഞ്ഞെത്തിയ ചാനൽ പ്രവർത്തകരോട് എനിക്കൊന്നും ഓർമ്മയില്ലെന്നും എല്ലാം പോലിസ് അടിച്ച് പറയിച്ചതാണെന്നുമാണ് പ്രതികരിച്ചത്.

ഇതിനിടെ  പോലിസ് വന്നതായുള്ള സൂചനയെ തുടർന്ന് നാടകീയമായി സ്ഥലത്ത് നിന്നും മുങ്ങി   പിറകെ നഗരം മുഴുവൻ പോലീസ് അരിച്ചുപെറുക്കി തിരഞ്ഞെങ്കിലും ഷമീറിന്റെ നിഴൽ പോലും കണ്ടെത്താനായില്ല.  മാവേലി എക്സ്പ്രസിൽ റെയിൽവെ പോലീസിന്റെ ചവിട്ടേറ്റ സംഭവത്തോടെ വാർത്തകളിൽ നിറഞ്ഞ ഷമീറിനെ ബുധനാഴ്ച വൈകീട്ടാണ് റെയിൽവെ പോലിസ് മേലേ ചൊവ്വയിലെ പ്രത്യാശാ ഭവനിലെത്തിച്ചിരുന്നത്.

വീട്ടുകാർക്ക് വേണ്ടാത്ത അവസ്ഥയിൽ മദ്യപാന ചികിത്സക്ക് കൂടിയാണ് സ്ഥാപനത്തിലെത്തിച്ചത്. കഴിഞ്ഞ ദിവസം രാത്രി മുറിയുടെ പൂട്ടുപൊളിച്ചാണ് മറ്റ് രണ്ട് അന്തേവാസികൾക്കൊപ്പം ഷമീർ രക്ഷപ്പെട്ടത്  ബലാത്സംഗം, മോഷണമടക്കം എട്ടു കേസുകളിൽ പ്രതിയാണ് ഇയാൾ.

LatestDaily

Read Previous

ലഹളയുണ്ടാക്കാൻ ശ്രമിച്ചതിന് കേസ്

Read Next

നഗരത്തിലെ ട്രാഫിക്ക് കുരുക്കിന് കൂട്ടായി ചരക്ക് ലോറികളും