സ്വർണ്ണവുമായി മുങ്ങിയ ജുനൈദിനെ തേടി കാഞ്ഞങ്ങാടൻ സംഘം നാദാപുരത്ത്

കാഞ്ഞങ്ങാട്: ഷാർജയിൽ നിന്ന് നാട്ടിലേക്ക് കൊടുത്തയച്ച രണ്ട് കമ്മലുകളും സ്വർണ്ണ വളകളുമായി മുങ്ങിയ പുറമേരി സ്വദേശി ജുനൈദിനെ 23, തേടി കാഞ്ഞങ്ങാട്ടെ ചിത്താരി സംഘം നാദാപുരത്തെത്തി. നോർത്ത് ചിത്താരി സ്വദേശിയായ പ്രവാസി  റൈറ്റർ ഹനീഫയുടെ ഷാർജയിലെ മൊബൈൽ കടയിലെ ജീവനക്കാരനാണ് മുങ്ങിയ ജുനൈദ്.

ജുനൈദ് ഒരാഴ്ച മുമ്പ് കോഴിക്കോട് വിമാനത്താവളം വഴി നാട്ടിലേക്ക് പോകുന്നുണ്ടെന്ന വിവരമറിഞ്ഞ കാസർകോടൻ സംഘം ഒരു കോടി വില മതിക്കുന്ന കുഴമ്പു രൂപത്തിലാക്കിയ സ്വർണ്ണം അരയിൽ കെട്ടുന്ന ബെൽട്ട് രൂപത്തിലാക്കി ജുനൈദിനെ ഏൽപ്പിച്ചിരുന്നുവെങ്കിലും, ഈ സ്വർണ്ണ ബെൽട്ട് ഷാർജ എയർ പോർട്ടിലെ എമിഗ്രേഷനിൽ കടക്കുന്നതിന് തൊട്ടു മുമ്പ് ജുനൈദ് നേരത്തെ ശട്ടംകെട്ടിയ മറ്റൊരാൾക്ക് എയർപോർട്ടിൽ തന്നെ അഴിച്ചു നൽകിയിരുന്നുവെന്ന് റൈറ്റർ ഹനീഫ പറയുന്നു.

ജുനൈദിനെ അന്വേഷിച്ച് നാദാപുരം പുറമേരിയിലെത്തിയ കാഞ്ഞങ്ങാടൻ സംഘത്തിന്റെ മുന്നിൽ നിന്ന് ജുനൈദ് ഒളിവിൽപ്പോവുകയായിരുന്നു. ജുനൈദിന്റെ മാതാവും, ബന്ധുക്കളും ഇയാളെ നാദാപുരത്തു തന്നെയുള്ള ജുനൈദിന്റെ സഹോദരിയുടെ വീട്ടിൽ ഒളിവിൽ പാർപ്പിച്ചിരിക്കുകയാണെന്നാണ് ഹനീഫയുടെ ആരോപണം. ഒരു കോടി വില മതിക്കുന്ന സ്വർണ്ണ ബെർട്ട് ഷാർജ എയർപോർട്ടിൽ കൈപ്പറ്റിയ അപരൻ ഈ സ്വർണ്ണം ഉടൻ ഷാർജ ഗോൾഡ്  സൂക്കിൽ വിറ്റഴിച്ചതായി ഷാർജയിൽ നിന്ന് വിവരമുണ്ട്.

നാദാപുരം പോലീസ് അസി. കമ്മീഷ്ണർക്ക് പരാതി നൽകാനുള്ള നീക്കത്തിലാണ് ഹനീഫ. സ്വർണ്ണ ബെൽട്ടുമായി തനിക്ക് ബന്ധമൊന്നുമില്ലെന്നും, കുട്ടിയുടെ രണ്ട് സ്വർണ്ണക്കമ്മലും, സ്വർണ്ണ വളകളും 40 പർദ്ദകളും, 20 പിസ്ത പാക്കറ്റുകളും , ഒരു കാർപ്പറ്റുമാണ് താൻ ജുനൈദ് വശം കൊടുത്തയച്ചതെന്ന് ഇപ്പോൾ നാട്ടിലെത്തിയ ഹനീഫ വെളിപ്പെടുത്തി.

LatestDaily

Read Previous

പാർട്ടി മാറിയതിന് ഭീഷണി

Read Next

ലഹളയുണ്ടാക്കാൻ ശ്രമിച്ചതിന് കേസ്