നഗരത്തിലെ ട്രാഫിക്ക് കുരുക്കിന് കൂട്ടായി ചരക്ക് ലോറികളും

കാഞ്ഞങ്ങാട് : നഗര സിരാകേന്ദ്രമായ കോട്ടച്ചേരി ട്രാഫിക് സർക്കിളിന് സമീപം സദാസമയവും ഉണ്ടാകുന്നഗതാഗതക്കുരുക്കിന് ആക്കം കൂട്ടാൻ ചരക്ക് ലോറികളും. രാവിലെ കടകൾ തുറക്കുമ്പോഴേക്കും ചരക്കിറക്കാനെത്തുന്ന  പഴം – പച്ചക്കറി – അനാദി ചരക്ക് ലോറികൾ സർവ്വീസ് റോഡിൽ നിർത്തിയിട്ടാണ് ചരക്കിറക്കുന്നത്. ഇതിനിടെ അതുവഴി വാഹനങ്ങൾ കടന്ന് വരുമ്പോൾ വലിയ പ്രയാസങ്ങളാണുണ്ടാവുന്നത്. പോലീസിന് പോലും നിയന്ത്രിക്കാൻ കഴിയാത്ത രീതിയിലാണ് രാവിലെ 10 മുതൽ 11 വരെയുള്ള സമയത്ത് ചരക്കിറക്കുന്നത്.

നഗരപ്രദേശങ്ങളിൽ ചരക്കിറക്കാൻ നിശ്ചിത സമയം അനുവദിക്കുന്ന രീതി മറ്റിടങ്ങളിലുണ്ട്. എന്നാൽ കാഞ്ഞങ്ങാട്ട് അത്തരം സംവിധാനങ്ങളൊന്നുമില്ല. മംഗലൂരു ഭാഗത്ത് നിന്നുള്ള ചരക്ക് ലോറികൾ കാസർകോട്ട് നിന്ന് ദേശീയപാതവഴി തിരിച്ച്  വിടാൻ ജില്ലാ അധികൃതരുടെ തീരുമാനമുണ്ടെങ്കിലും തീരുമാനം  ലംഘിച്ച്   ചരക്ക് വണ്ടികൾ ഇപ്പോഴും സംസ്ഥാന പാത വഴി കടന്ന് വരുന്നുണ്ട്.

Read Previous

സത്യം പറഞ്ഞോട്ടെ എനിക്കൊന്നും ഓർമ്മയില്ല: പൊന്നൻ ഷമീർ

Read Next

ഖാസിയുടെ കബറിടത്തിന്റെ മറ നീക്കിയത് പള്ളി ഭാരവാഹികളും ഗുജ് രിക്കാരും