ലഹളയുണ്ടാക്കാൻ ശ്രമിച്ചതിന് കേസ്

കാഞ്ഞങ്ങാട് : പരസ്പര ലഹളയുണ്ടാക്കണമെന്ന ലക്ഷ്യത്തോടെ ഫേസ്ബുക്കിൽ സന്ദേശം പ്രചരിപ്പിച്ച യുവാവിനെതിരെ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തു. മൂവാരിക്കുണ്ടിലെ സച്ചിനെതിരെയാണ് 30, ഹോസ്ദുർഗ്ഗ് എസ്ഐ, കെ. ശ്രീജേഷിന്റെ പരാതിയിൽ ഐപിസി 153 വകുപ്പ് പ്രകാരം കേസെടുത്തത്.

സച്ചിന്റെ ഫേസ്ബുക്ക് പേജിൽ ചെഗുവേരയുടെ ചിത്രം പ്രിന്റ് ചെയ്ത അടിവസ്ത്രങ്ങളുടെ ഫോട്ടോ പോസ്റ്റ് ചെയ്ത് സമൂഹത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ പരസ്പര ലഹളയുണ്ടാക്കാൻ ശ്രമിച്ചതിനാണ് കേസ്.

Read Previous

സ്വർണ്ണവുമായി മുങ്ങിയ ജുനൈദിനെ തേടി കാഞ്ഞങ്ങാടൻ സംഘം നാദാപുരത്ത്

Read Next

സത്യം പറഞ്ഞോട്ടെ എനിക്കൊന്നും ഓർമ്മയില്ല: പൊന്നൻ ഷമീർ