കാഞ്ഞങ്ങാട് : യുവാവിനൊപ്പം വീടുവിട്ട ഭർതൃമതി തിരിച്ചെത്തി പോലീസിൽ ഹാജരായി. അജാനൂർ മേലടുക്കം സ്വദേശിനിയായ 38കാരിയാണ് ഇന്നലെ ഹൊസ്ദുർഗ്ഗ് പോലീസിൽ ഹാജരായത്. ഒരാഴ്ച്ച മുമ്പ് യുവതിയെ കാണാതാവുകയായിരുന്നു. മാതാവിന്റെ പരാതിയിൽ ഹൊസ്ദുർഗ്ഗ് പോലീസ് കേസെടുത്തിരുന്നു. ആവിക്കര സ്വദേശിയായ 23 കാരനൊപ്പമാണ് ഭർതൃമതി വീടുവിട്ടത്.
രണ്ട് മാസം മുമ്പ് ഇതേ യുവാവിനൊപ്പം പോയ ഭർതൃമതിയെ കണ്ടെത്തി പോലീസ് കോടതിയിൽ ഹാജരാക്കി. മാതാവിനൊപ്പം കോടതിയിൽ നിന്ന് പോയ യുവതി വീണ്ടും ഇതേ യുവാവിനൊപ്പം വീടുവിടുകയായിരുന്നു. കാസർകോട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഭർതൃമതി യുവാവിനൊപ്പം പോയി. ഉൗട്ടിയിൽ ഒരാഴ്ച്ച കഴിഞ്ഞ ശേഷമാണ് കമിതാക്കൾ തിരിച്ചെത്തിയത്. യുവതിക്ക് ഭർത്താവും രണ്ട് മക്കളുമുണ്ട്.