മൂന്ന് തീരദേശ റോഡുകൾ അടച്ചിട്ടു

കാഞ്ഞങ്ങാട് : കോട്ടച്ചേരി റെയിൽവെ മേൽപ്പാലംലം സമീപന റോഡിന്റെ ടാറിംഗ് പ്രവൃത്തി ഇന്ന് രാവിലെ ആരംഭിച്ചു. ഇതേ തുടർന്ന് മേൽപാലം റോഡ് വഴി കടന്ന് പോവുന്ന മൂന്ന് തീരദേശ റോഡുകൾ താൽക്കാലികമായി അടച്ചിട്ടു.

റെയിൽവെ സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്ത് നിന്ന് ബല്ലക്കടപ്പുറത്തേക്കുള്ള റോഡ്, ഇട്ടമ്മൽ ചാലിയൻ നായിൽ റോഡ്,ബല്ലക്കടപ്പുറം സ്റ്റേഷൻ റോഡ് എന്നീ റോഡുകളാണ് അടച്ചത്. മേൽപ്പാലം ടാറിംഗ് ജോലികൾ ചൊവ്വാഴ്ചയോടെ തീർക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read Previous

കാണാതായ മൊബൈൽ ഫോൺ പോലീസ് കണ്ടെത്തി

Read Next

നീലേശ്വരം ഖാസിയുടെ കബറിടത്തിന്റെ മേൽക്കൂര പൊളിച്ചുവിറ്റു