സമൂഹ മാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം പോലീസ് നടപടി ശക്തമാക്കി

കാഞ്ഞങ്ങാട് : സാമൂഹ്യ മാധ്യമങ്ങൾ വഴി വിദ്വേഷ പ്രചാരണം നടത്തുന്നവർക്കെതിരെ പോലീസ് നടപടി ശക്തമാക്കി. മുന്നറിയിപ്പ് അവഗണിച്ച് മീഡിയയിലൂടെ സംഘർഷമുണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ ജില്ലയിലുടനീളം പോലീസ് നടപടികൾ ആരംഭിച്ചു.

ഇന്നലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ സോഷ്യൽ മീഡിയ നിരീക്ഷിച്ച് വിദ്വേഷ പ്രചാരണം നടത്തിയ ഏഴ് പോസ്റ്റുകൾ കണ്ടെത്തി കേസെടുത്തു. യൂറ്റൂബ്,വാട്സ് ആപ്പ്, ഫേസ്ബുക്ക് ഉൾപ്പെടെ സോഷ്യൽ മീഡിയകളിലൂടെ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചവർക്കെതിരെയാണ് നടപടി. ഇത്തരക്കാർക്കെതിരെ തുടർ നടപടികളുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

LatestDaily

Read Previous

കോട്ടച്ചേരി മേൽപ്പാലം: ടാറും മിക്സിംഗ് യന്ത്രവുമെത്തി; പ്രവൃത്തി നാളെ മുതൽ

Read Next

സ്വർണ്ണം കടത്താൻ പേസ്റ്റ് രൂപത്തിലുള്ള ബെൽറ്റ് ഉണ്ടാക്കി