കോട്ടച്ചേരി മേൽപ്പാലം: ടാറും മിക്സിംഗ് യന്ത്രവുമെത്തി; പ്രവൃത്തി നാളെ മുതൽ

കാഞ്ഞങ്ങാട്: നിർമ്മാണ പ്രവൃത്തികൾ അന്തിമഘട്ടത്തിലെത്തിയ കോട്ടച്ചേരി റെയിൽവെ  മേൽപ്പാലത്തിന്റെ സമീപന റോഡിന്റെ ടാറിംഗ് പ്രവൃത്തികൾക്ക് നാളെ തുടക്കമാവും. ഒരു ലോഡ് ടാറും മിക്സ് ചെയ്യുന്നതിനുള്ള യന്ത്ര സാമഗ്രികളും ഇന്നലെ സ്ഥലത്തെത്തി. മറ്റൊരു ലോഡ് ടാർ നാളെ എത്തിച്ചേരും. ടാറിംഗ് പ്രവൃത്തികൾ രണ്ടാഴ്ചക്കകം പൂർത്തിയാവുമെന്ന് കരാറുകാർ പറഞ്ഞു.

മേൽപ്പാലത്തിന്റെ പണികൾ പൂർത്തിയായ ശേഷം അവസാന മിനുക്ക് പണികളും ഏറെക്കുറെ പൂർത്തിയായെങ്കിലും ടാർ ലഭ്യമല്ലാത്തതിനാൽ സമീപന റോഡിന്റെ ടാറിംഗ് പണികൾ പൂർത്തീകരിക്കാനായില്ല. ഇക്കാരണത്താലാണ് പാലം തുറന്ന് കൊടുക്കുന്നത് നീണ്ടുപോവുന്നത്.

ടാറിംങ്ങ് പണികൾ പൂർത്തിയാവുന്നതോടെ മേൽപ്പാലം ഗതാഗതത്തിന് സജ്ജമാവും. കഴിഞ്ഞ മാസം തന്നെ പാലം  ഉദ്ഘാടനം ചെയ്യാനുള്ള ആലോചനകളുണ്ടായിരുന്നുവെങ്കിലും, ടാറിംങ്ങ് പ്രവൃത്തി വൈകിയത് കാരണം ഉദ്ഘാടനം നീണ്ട് പോവുകയായിരുന്നു.

LatestDaily

Read Previous

എംഡിഎംഏയുമായി യുവാവ് പിടിയിൽ

Read Next

സമൂഹ മാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം പോലീസ് നടപടി ശക്തമാക്കി