ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: മോട്ടോർ ബൈക്കിൽ കൊണ്ട് പോവുകയായിരുന്ന അര ഗ്രാം എംഡിഎംഏയുമായി യുവാവിനെ പോലീസ് പിടികൂടി. പുഞ്ചാവിയിലെ ഫാത്തിമ മൻസിലിൽ ടി. ഏ. ഹനീഫയുടെ മകൻ എം. സുഹൈലിനെയാണ് 21, ഹൊസ്ദുർഗ് എസ്ഐ, കെ. പി. സതീഷ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി ഞാണിക്കടവിലാണ് അറസ്റ്റ്. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മയക്കുമരുന്നുമായി യുവാവിനെ പോലീസ് പിടികൂടുകയായിരുന്നു. കാഞ്ഞങ്ങാട്, നീലേശ്വരം, ബേക്കൽ കേന്ദ്രീകരിച്ച് വൻ മയക്കുമരുന്ന് സംഘം പ്രവർത്തിക്കുന്നുണ്ട്.
വൻ നഗരങ്ങളിൽ മാത്രം ലഭിച്ചിരുന്ന വീര്യമേറിയ മയക്കുമരുന്നുകൾ ജില്ലയിൽ സുലഭമായി. തീരദേശ മേഖലകളും മയക്കുമരുന്നിന്റെ പിടിയിലാണ്. നിരവധി കേസ്സുകൾ പോലീസ് റജിസ്റ്റർ ചെയ്തു. പോലീസ് നടപടി ശക്തമാക്കിയെങ്കിലും മയക്കു മരുന്ന് വിൽപ്പനയ്ക്ക് കുറവ് വരുന്നില്ല. കൗമാരക്കാർ മയക്കുമരുന്ന് അടിമകളായി തീരുന്നു.
700