നോട്ടെണ്ണുന്നതിന് ബാങ്ക് ഈടാക്കിയ തുക തിരിച്ചു നൽകാൻ ഉപഭോക്തൃ കോടതി ഉത്തരവ്

കാഞ്ഞങ്ങാട്: ബാങ്കിലടക്കാൻ നൽകിയ സംഖ്യക്കുള്ള നോട്ടുകൾ എണ്ണിക്കണക്കാക്കാൻ കാഞ്ഞങ്ങാട്ടെ തവക്കൽ ട്രാവൽസ് ഉടമ എം. കെ. അബ്ദുൽ ഖാദർ  ഹാജിയിൽ നിന്ന് എച്ച്ഡിഎഫ്സി ബാങ്ക്  ഈടാക്കിയ തുക കോടതിച്ചെലവും, നഷ്ടപരിഹാരവുമുൾപ്പെടെ തിരിച്ച് നൽകാൻ ജില്ലാ ഉപഭോക്തൃ തർക്കപരിഹാരക്കോടതി ഉത്തരവിട്ടു.

ഡബിറ്റ് കാർഡ് ചാർജ്ജ്, ക്യാഷ് ഡിപ്പോസിറ്റ് ചാർജ്ജ് തുടങ്ങി വിവിധ ഇനങ്ങളിലായി പല തവണകളിലായി തന്റെ അക്കൗണ്ടിൽ നിന്ന് തുക ഈടാക്കിയതായി ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അബ്ദുൽ ഖാദർ ഹാജി തർക്ക പരിഹാര കോടതിയിൽ നൽകിയ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഡിപ്പോസിറ്റ് ചാർജ്ജ്  എന്ന പേരിൽ ഈടാക്കുന്നത് നോട്ടെണ്ണുന്നതിനുള്ള ഫീസായി ഈടാക്കുന്ന തുകയാണ്. ഇടപാടുകാർ ബാങ്കിലടക്കുന്ന തുകക്കാണ് ഡപ്പോസിറ്റ് ചാർജ്ജ് എന്ന പേരിൽ ഈടാക്കി വരുന്നത്.

നിയമ വിരുദ്ധമായി തന്റെ അക്കൗണ്ടിൽ നിന്ന് പിടിച്ച തുക തിരിച്ച് കിട്ടണമെന്നായിരുന്നു   അബ്ദുൽ ഖാദർ ഹാജി ഉപഭോക്തൃ കോടതിയിൽ ആവശ്യപ്പെട്ടത്. ഒപ്പം നഷ്ടപരിഹാരവും കോടതിച്ചെലവും ആവശ്യപ്പെട്ടിരുന്നു. ഇപ്രകാരം 22,168 രൂപയും ഇത്രയും തുകയ്ക്ക് 2019 ഡിസംബർ 16 മുതലുള്ള പത്ത് ശതമാനം പലിശയും കോടതിച്ചെലവായി 5,000 രൂപയും തവക്കൽ അബ്ദുൽ ഖാദർ ഹാജിക്ക് എച്ചഡിഎഫ്സി ബാങ്ക്  കാഞ്ഞങ്ങാട് ശാഖ നൽകണമെന്നാണ് ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവ്.

LatestDaily

Read Previous

ഉപ്പള സംഘത്തിന്റെ 1 കോ​ടി​യു​ടെ സ്വർണ്ണവു​മാ​യി യുവാവ് മു​ങ്ങി

Read Next

ട്രാഫിക് സിഗ്നൽ വീണ്ടും കണ്ണടച്ചു