നീലേശ്വരം പള്ളിക്കെട്ടിട അഴിമതി കമ്മിറ്റി അംഗങ്ങളെല്ലാം മുങ്ങി

നീലേശ്വരം : മാർക്കറ്റ് ജംഗ്ഷനിലെ പ്രശസ്തമായ തർബിയത്തൂൽ ഇസ്ലാം ജുമാ അത്ത് പള്ളി  പുതുക്കിപ്പണിതതിൽ ഒന്നേമുക്കാൽ കോടി രൂപയുടെ അഴിമതി പുറത്തുവന്നതോടെ, പള്ളി പുതുക്കിപ്പണിയാൻ നേതൃത്വം നൽകിയ 19 ജമാ അത്ത് കമ്മിറ്റിയംഗങ്ങളും മുങ്ങി.

ജമാ അത്ത് പ്രസിഡന്റ് അടക്കമുള്ള ഭാരവാഹികളൊന്നും കഴിഞ്ഞ മൂന്നു ദിവസമായി നാട്ടിലും വീട്ടിലുമില്ല. ഇവരെ അന്വേഷിച്ച് പള്ളി പണിയാൻ പണം സഹായിച്ച പ്രവാസ ലോകത്ത് നിന്നുള്ള നിരവധി മഹല്ല് നിവാസികൾ ഫോൺ കോളുകൾ വരുന്നുണ്ടെങ്കിലും, പ്രസിഡന്റടക്കം ആരും ഫോൺ കോൾ സ്വീകരിക്കുന്നില്ല.

വഖഫ് ബോർഡിലും വഖഫ് ട്രിബ്യൂണലിലും ഇലക്ഷൻ  നടത്താതെ പുതിയ കമ്മിറ്റി  രൂപീകരിച്ചതിന്  മുൻസിഫ് കോടതിയിലും വ്യവഹാരങ്ങൾ നിലനിൽക്കുന്നുണ്ട്. ജമാ അത്ത് കമ്മിറ്റിയിൽപ്പെട്ട 19 പേരും ജനുവരി 10 ന് വഖഫ് ട്രിബ്യൂണലിൽ ഹാജരാകാൻ നോട്ടീസ് ലഭിച്ചിട്ടുണ്ട്. അഴിമതി സംഭവം നാട്ടിലും മഹല്ല് നിവാസികൾക്കിടയിലും വലിയ വിവാദമായിട്ടുണ്ട്.

Read Previous

തൃക്കരിപ്പൂരിൽ ഒമിക്രോൺ

Read Next

പള്ളിനിർമ്മാണ അഴിമതി : നിർമ്മാണക്കമ്മിറ്റി പ്രസിഡണ്ടിനെ ജമാ അത്ത് പ്രസിഡന്റാക്കി