തൃക്കരിപ്പൂരിൽ ഒമിക്രോൺ

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ പഞ്ചായത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തി തൃക്കരിപ്പൂരിലെ  ബന്ധു വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്ന നീലേശ്വരം സ്വദേശിക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. 10 ദിവസം മുമ്പാണ് നീലേശ്വരം സ്വദേശി യുവാവ്  കോഴിക്കോട് വിമാനത്താവളം വഴി വിദേശത്ത് നിന്നും നാട്ടിലെത്തിയത്.

തൃക്കരിപ്പൂരിലെ അധ്യാപികയായ ബന്ധുവിന്റെ വീട്ടിൽ  ക്വാറന്റൈനിൽ കഴിയുന്നതിനിടെ ഒമ്പതാം  ദിവസം നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും കോവിഡ് ബാധിച്ചു.

LatestDaily

Read Previous

സൈന്യത്തിന്റെ പേരിൽ തട്ടിപ്പിന് ശ്രമം പച്ചക്കറി വ്യാപാരി ശ്രമം പൊളിച്ചു

Read Next

നീലേശ്വരം പള്ളിക്കെട്ടിട അഴിമതി കമ്മിറ്റി അംഗങ്ങളെല്ലാം മുങ്ങി