യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയ പഞ്ചായത്ത് ജീവനക്കാരൻ റിമാന്റിൽ

കുമ്പള: വിവാഹ വാഗ്ദാനം നൽകി യുവതിയെ   ലൈംഗീക ചൂഷണത്തിനിരയാക്കിയെന്ന പരാതിയിൽ കുമ്പള പോലീസ് അറസ്റ്റ് ചെയ്ത പഞ്ചായത്ത് ജീവനക്കാരൻ റിമാന്റിൽ. കുമ്പള ഗ്രാമപ്പഞ്ചായത്തിലെ  ജീവനക്കാരനും  മിയാപ്പദവിൽ താമസക്കാരനുമായ അഭിജിത്താണ് 28, കുമ്പള പോലീസ്  സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 25 കാരിയെ വിവാഹ വാഗ്ദാനം നൽകി  ലൈംഗീക  ചൂഷണത്തിനിരയാക്കിയത്.

സർക്കാരിൽ നിന്നും  അനുവദിച്ച വീടിന്റെ കാര്യമന്വേഷിക്കാനെത്തിയ യുവതിയുമായി അഭിജിത്ത് പരിചയത്തിലാകുകയായിരുന്നു.യുവതിയുടെ ഫോൺ നമ്പർ കരസ്ഥമാക്കിയ  യുവാവ് ഇവരെ നിരന്തരം ഫോണിൽ ബന്ധപ്പെടുകയും, വിവാഹ വാഗ്ദാനം നൽകുകയും ചെയ്തു. യുവതിയുടെ വീട്ടിലെത്തിയ അഭിജിത്ത് ഇവരെ ലൈംഗീക ചൂഷണത്തിനിരയാക്കിയെന്നാണ് പരാതി.

യുവതിയുടെ പരാതിയിൽ പഞ്ചായത്ത് ജീവനക്കാരനെതിരെ കുമ്പള പോലീസ് കേസ്സെടുത്ത  ശേഷം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയും കോടതി ഇദ്ദേഹത്തെ റിമാന്റിൽ വെക്കാൻ ഉത്തരവിടുകയും ചെയ്തു.

Read Previous

പള്ളിനിർമ്മാണ അഴിമതി : നിർമ്മാണക്കമ്മിറ്റി പ്രസിഡണ്ടിനെ ജമാ അത്ത് പ്രസിഡന്റാക്കി

Read Next

ഉപ്പള സംഘത്തിന്റെ 1 കോ​ടി​യു​ടെ സ്വർണ്ണവു​മാ​യി യുവാവ് മു​ങ്ങി