സൈന്യത്തിന്റെ പേരിൽ തട്ടിപ്പിന് ശ്രമം പച്ചക്കറി വ്യാപാരി ശ്രമം പൊളിച്ചു

കാഞ്ഞങ്ങാട് : പട്ടാള ക്യാമ്പിൽ പച്ചക്കറി വിതരണം ചെയ്യാനുള്ള ഒാർഡർ നൽകി കടയുടമയെ തട്ടിപ്പിനിരയാക്കാനുള്ള  ശ്രമം പാളി. പുതിയകോട്ട മാർക്കറ്റിലെ പച്ചക്കറിക്കടയുടമ കാഞ്ഞങ്ങാട് സൗത്തിലെ മണിയിൽ നിന്ന് പണം തട്ടിയെടുക്കാനുള്ള ശ്രമമാണ് കടയുടമയുടെ ജാഗ്രതയെത്തുടർന്ന് പാളിയത്.

ചൊവ്വാഴ്ച വൈകുന്നേരമാണ് പട്ടാള ക്യാമ്പിലേക്ക് പച്ചക്കറി ഒാർഡർ ചെയ്യാൻ ഹിന്ദി സംസാരിക്കുന്ന അജ്ഞാതൻ മണിയെ ഫോണിൽ വിളിച്ചത്. അജ്ഞാതന്റെ വാട്സ്ആപ്പ് നമ്പറിൽ നിന്ന് 5400 രൂപയുടെ പച്ചക്കറികൾക്കും ഒാർഡർ നൽകി. സാധനം ഏറ്റുവാങ്ങാൻ പട്ടാളത്തിന്റെ വാഹനം  എത്തുമെന്നും ഫോണിൽ വിളിച്ച അജ്ഞാതൻ മണിയോട് പറഞ്ഞു.

മണിയെ വിശ്വസിപ്പിക്കാൻ വേണ്ടി സന്ദീപ്റാവത്ത്  എന്നയാളുടെ പേരിലുള്ള മിലിറ്ററി ക്യാന്റീൻ കാർഡും 8926195044 നമ്പറിലുള്ള വാട്സ് ആപ്പ് നമ്പറിൽ നിന്നും അയച്ചു കൊടുത്തു. പച്ചക്കറി വാങ്ങിച്ചതിന്റെ തുക അയക്കാൻ മണിയുടെ ഏ.ടി.എം കാർഡിന്റെ കോപ്പി അയച്ചുകൊടുക്കണമെന്ന സന്ദേശം ലഭിച്ചതോടെയാണ് ഇദ്ദേഹത്തിന് അപകടം മണത്തത്. പച്ചക്കറിയുടെ വില ഗൂഗിൾ പേ വഴി അയക്കാൻ കടയുടമ ആവശ്യപ്പെട്ടില്ലെങ്കിലും ഒാർഡർ നൽകിയ അജ്ഞാതൻ അതിന് തയ്യാറായില്ല.

മണിയുടെ ഏ.ടി.എം കാർഡിന്റെ ചിത്രം വാട്സ് ആപ്പ് വഴിയാവശ്യപ്പെട്ട് ഇന്നലെ ഉച്ചവരെ അജ്ഞാതൻ സന്ദേശമയച്ചിരുന്നുവെങ്കിലും, തട്ടിപ്പ് മനസ്സിലാക്കിയ മണി അതിന് തയ്യാറായില്ല. ഒാർഡർ പ്രകാരം എടുത്തുവെച്ച പച്ചക്കറികൾ കൊണ്ടുപോകാൻ ഇന്ന് ഉച്ചവരെ ആരും വന്നിട്ടില്ല. ഏ.ടി.എം കാർഡിന്റെ നമ്പർ സംഘടിപ്പിച്ച് അതിൽ നിന്നും പണം തട്ടിയെടുക്കാനുള്ള ശ്രമമാണ് അജ്ഞാതൻ നടത്തിയത്. ജനുവരി നാലിന് വൈകുന്നേരമാണ് പട്ടാള ഉദ്യോഗസ്ഥനെന്ന വ്യാജേന അജ്ഞാതൻ മണിയെ ഫോണിൽ വിളിച്ചത്.

LatestDaily

Read Previous

രേഷ്മയെ ബിജു കൊച്ചിയിൽ കൊണ്ടുപോയില്ല

Read Next

തൃക്കരിപ്പൂരിൽ ഒമിക്രോൺ