ആർഎസ്എസ് മിന്നൽ മാർച്ച് പോലീസിന് നേരത്തെ ചോർന്നു കിട്ടി

കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിൽ ഇന്നലെ വൈകുന്നേരം ആർഎസ്എസ് നടത്തിയ മിന്നൽ മാർച്ചിന്റെ വിവരങ്ങൾ പോലീസിന്  നേരത്തെ ചോർന്നു കിട്ടി. കാഞ്ഞങ്ങാട്ട് എഴുന്നൂറോളം ആർഎസ്എസ് പ്രവർത്തകരാണ് മിന്നൽ മാർച്ച് നടത്തിയത്. രാജപുരം 250 പേർ മിന്നൽ മാർച്ചിൽ പങ്കെടുത്തു. പാലക്കുന്ന് ടൗണിൽ 400 പേർ സംബന്ധിച്ചു.

മാർച്ചിൽ വിളിക്കേണ്ട മുദ്രാവാക്യങ്ങൾ പ്രിന്റ്  ചെയ്ത് നേരത്തെ രഹസ്യമായി പ്രവർത്തകർക്ക്  വിതരണം ചെയ്തിരുന്നു. കനത്ത പോലീസ്  ബന്തവസ്സിലാണ് മിന്നൽ മാർച്ച് നടന്നത്. അനുമതിയില്ലാത്ത മാർച്ചായതിനാൽ പോലീസ് കേസ്സും റജിസ്റ്റർ ചെയ്തു.

LatestDaily

Read Previous

വീടുവിട്ട യുവതി വിവാഹിതയായി തിരിച്ചെത്തി

Read Next

രേഷ്മയെ ബിജു കൊച്ചിയിൽ കൊണ്ടുപോയില്ല