ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നീലേശ്വരം : നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിലുള്ള തർബിയത്തൂൽ ഇസ്ലാം ജുമാ മസ്ജിദ് കെട്ടിടം പുതുക്കി പണിതതിൽ ഒന്നേ മുക്കാൽ കോടിയുടെ അഴിമതി സംഭവത്തിൽ നടന്ന എതൃകക്ഷികളായ പള്ളിക്കമ്മിറ്റി പ്രസിഡന്റ് സി.കെ.അബ്ദുൾഖാദറടക്കം 19 പേർ ജനുവരി 10 ന് കോഴിക്കോട് വഖഫ് ട്രിബ്യൂണലിൽ ഹാജരാകണം.
2022 ജനുവരി 10 ന് പ്രസിഡന്റടക്കം 19 ജമാ അത്ത് കമ്മിറ്റിയംഗങ്ങളും വഖഫ് ട്രിബ്യൂണലിൽ ഹാജരാകാൻ ഇവർക്ക് വഖഫ് സെൻട്രൽ നാസിർ നോട്ടീസ്സയച്ചിട്ടുണ്ട്. തർബിയത്തൂർ ജുമാ മസ്ജീദ് പുതുക്കിപ്പണിയാൻ നാട്ടിൽ നിന്നും പ്രവാസികളിൽ നിന്നും 3 കോടി രൂപ സമാഹരിച്ചിരുന്നു. അന്തരിച്ച ഖാസി ഇ.കെ മുഹമ്മദ് മുസ്ലീയാരുടെ ഏറ്റവും വലിയ അഭിലാഷം 43 വർഷം താൻ ഖാസിയായി സേവനമനുഷ്ടിച്ച തർബിയത്തൂൽ ഇസ്ലാം ജുമാ മസ്ജിദ് തന്റെ കാലത്ത് തന്നെ പുതുക്കിപ്പണിയണമെന്നതായിരുന്നു.
ഖാസിയുടെ ആവശ്യാനുസരണമാണ് പ്രവാസികളായ വിശ്വാസികളടക്കമുള്ളവർ 3 കോടി രൂപ പള്ളി പുതുക്കിപ്പണിയാൻ എത്തിച്ചുകൊടുത്തത്. നാട്ടിലെ മുസ്ലീം സ്ത്രീകൾ പോലും, പള്ളി പുതുക്കിപ്പണിയാൻ പൊന്നും പണവും നൽകിയിരുന്നു.
ഒടുവിൽ ലഭിച്ച 3 കോടി രൂപയിൽ നിർമ്മാണക്കമ്മിറ്റി യഥാർത്ഥത്തിൽ ചിലവഴിച്ചത് 1,27,50,000 രൂപ മാത്രമാണ്. ശേഷിച്ച പണത്തിന് നാളിതുവരെയായിട്ടും, വൗച്ചറോ ബില്ലോ ഒന്നും ഹാജരാക്കാൻ പള്ളി നിർമ്മാണക്കമ്മിറ്റിയിലുൾപ്പെട്ടവർക്ക് സാധിച്ചിട്ടില്ല. മൂന്നുകോടി രൂപയിൽ ഒന്നേമുക്കാൽ 1 കോടി രൂപ പോയ വഴികളില്ല. അഴിമതി സംഭവത്തിൽ വഖഫ് ട്രിബ്യൂണൽ ജനുവരി 10 ന് വാദം കേൾക്കും
പള്ളിക്ക് ചിലവാക്കിയ വിശ്വാസികളുടെ പണത്തിന് യഥാർ വൗച്ചറും ബില്ലുകളും ഹാജരാക്കാൻ വഖഫ് ബോർഡ് 2 മാസം മുമ്പ് പള്ളി പ്രസിഡന്റിനോടും, ജനറൽ സെക്രട്ടറി ടി.സുബൈറിനോടും രേഖാമൂലം ആവശ്യപ്പെട്ടിട്ടും തെളിവുകൾ വഖഫ് ബോർഡിന് മുമ്പാകെ ഹാജരാക്കാൻ 19 അംഗ ജമാ അത്ത് കമ്മിറ്റിക്ക് കഴിഞ്ഞിട്ടില്ല.