മോട്ടോർ ബൈക്ക് മോഷണം പോയി

കാഞ്ഞങ്ങാട്: മോട്ടോർ ബൈക്ക് മോഷണം പോയെന്ന പരാതിയിൽ പോലീസ്  കേസ്സെടുത്തു. പെരിയ സ്വദേശി സുകേഷിന്റെ ബൈക്കാണ് മോഷണം പോയത്. ഉദയംകുന്നിൽ താമസിക്കുന്ന സുകേഷ് പുലർച്ചെ ജിം പരിശീലത്തിനെത്തിയ ശേഷം കാഞ്ഞങ്ങാട് നയാബസാറിൽ നിർത്തിയിട്ടതായിരുന്നു. ഇവിടെ നിന്നുമാണ് ബൈക്ക്  മോഷണം പോയത്. കേസ്സിൽ ഹൊസ്ദുർഗ് പോലീസ് അന്വേഷണമാരംഭിച്ചു.

Read Previous

ക്ലിനിക്കിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 84 ലക്ഷം തട്ടിയെടുത്തു

Read Next

നാലു വയസ്സുകാരി മകളെ പീഡിപ്പിച്ച പിതാവ് ബംഗളൂരുവിൽ കുടുങ്ങി