ആത്മഹത്യ ചെയ്ത കർണ്ണാടക പെൺകുട്ടിയുടെ മൃതദേഹം വിദഗ്ധ പോസ്റ്റ്മോർട്ടം ചെയ്തു

അമ്പലത്തറ : അട്ടേങ്ങാനം തട്ടുമ്മലിൽ ജീവനൊടുക്കിയ കർണാടക സ്വദേശിനി പതിനാറുകാരിയുടെ മൃതദേഹം മെഡിക്കൽ കോളേജിൽ വിദഗ്ധ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കി. കർണാടക തുംകൂർ സ്വദേശിനി സന്ധ്യയാണ് ഇന്നലെ രാത്രി 10 മണിക്ക് തട്ടുമ്മലിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാതാവ് ആശയും സന്ധ്യയുമാണ് വാടകവീട്ടിൽ താമസിച്ചിരുന്നത്.

തുംകൂർ സ്വദേശിനിയായ ആശ വർഷങ്ങളായി തട്ടുമ്മലിൽ താമസിച്ച് തൊട്ടടുത്തുള്ള തേങ്ങ ഫാക്ടറിയിൽ ജോലിയെടുക്കുകയാണ്. പഠനം പൂർത്തിയാക്കി മാതാവിനെ സഹായിക്കാനാണ് സന്ധ്യ തട്ടുമ്മലിൽ താമസിച്ചത്. ഇന്നലെ രാവിലെ 9 ന് മാതാവിനൊപ്പം സന്ധ്യ ഫാക്ടറിയിൽ പോയിരുന്നു. അൽപ്പം കഴിഞ്ഞ് വയറുവേദന അനുഭവപ്പെടുന്നതായിപ്പറഞ്ഞാണ് താമസ സ്ഥലത്തേക്ക്   മടങ്ങിയത്. 10 മണിക്ക് ചായ കഴിക്കാനെത്തിയ ആശ വീട്ടിനകത്ത് മകളെ ചൂരിദാർ ഷാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

സമീപവാസികളെത്തി പരിശോധിച്ചെങ്കിലും മരണപ്പെട്ടു. അമ്പലത്തറ പോലീസെത്തി ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിൽ മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റി. ഇവിടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പരിയാത്തേക്ക് മാറ്റുകയായിരുന്നു.

കോവിഡ് പരിശോധന ഫലം വൈകിയെത്തിയതിനെ തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. മരണകാരണം സംബന്ധിച്ച് സൂചനകൾ  പോലീസിനില്ല.   പെൺകുട്ടി  സ്വന്തമായി  സെൽഫോൺ ഉപയോഗിച്ചില്ലെന്ന്  വ്യക്തമായിട്ടുണ്ട്. ജീവനൊടുക്കാനിടയാക്കിയ  കാരണം സംബന്ധിച്ച് അന്വേഷണം  നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.

Read Previous

കാഞ്ഞങ്ങാട് സഹകരണ ആശുപത്രി യാഥാർത്ഥ്യമായില്ല

Read Next

ക്ലിനിക്കിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 84 ലക്ഷം തട്ടിയെടുത്തു