കാഞ്ഞങ്ങാട് സഹകരണ ആശുപത്രി യാഥാർത്ഥ്യമായില്ല

കാഞ്ഞങ്ങാട് : ഉദ്ദേശിച്ച രീതിയിൽ ജനങ്ങളിൽ നിന്ന് ഷെയർ പണം ലഭിക്കാതിരുന്നതിനാൽ സി.പി.എം കാഞ്ഞങ്ങാട്ട് ആരംഭിക്കാൻ പദ്ധതിയിട്ട സഹകരണ സൂപ്പർ  സ്പെഷ്യാലിറ്റി ആശുപത്രി യാഥാർത്ഥ്യമായില്ല.

2021 ഡിസംബറിൽ തന്നെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി കാഞ്ഞങ്ങാട്ട് പ്രവർത്തനമാരംഭിക്കുമെന്ന് ആശുപത്രി പ്രസിഡന്റ് അഡ്വ: പി.അപ്പുക്കുട്ടൻ നവംബർ ആദ്യവാരത്തിൽ കോട്ടച്ചേരി കുന്നുമ്മൽ ബാങ്ക് ഹാളിൽ ചേർന്ന ആശുപത്രി ഫണ്ട് ധനസമാഹരണ യോഗത്തിൽ പ്രഖ്യാപിച്ചിരുന്നു.

സഹകരണ-എക്സൈസ് വകുപ്പു മന്ത്രി എം.വി.ഗോവിന്ദൻ സംബന്ധിച്ച ചടങ്ങിലാണ് നിർദ്ദിഷ്ട ആശുപത്രി പ്രസിഡന്റ് പി.അപ്പുക്കുട്ടൻ  ഇക്കാര്യം പ്രഖ്യാപിച്ചത്. അന്ന് കാഞ്ഞങ്ങാട്ടെ ധനാഡ്യർ പലരും ഒാരോ ലക്ഷം രൂപ വീതം ഷെയർ പണം മന്ത്രിയെ വേദിയിലെത്തി ഏൽപ്പിച്ചിരുന്നുവെങ്കിലും,    പിന്നീട് ഈ സഹകരണ സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രിയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുപോയില്ല. സഹകരണ സൂപ്പർ സ്പെ്ഷ്യാലിറ്റി ആശുപത്രി എന്ന 10 വർഷം മുമ്പുള്ള സ്വപ്നം ഇപ്പോൾ വീണ്ടും പൊടി തട്ടിയെടുത്തത് മുൻ നഗരസഭ ചെയർമാൻ വി.വി.രമേശനാണ്.

Read Previous

പള്ളി നിർമ്മാണ അഴിമതി 19 പേർ വഖഫ് ട്രിബ്യൂണലിൽ ഹാജരാകണം

Read Next

ആത്മഹത്യ ചെയ്ത കർണ്ണാടക പെൺകുട്ടിയുടെ മൃതദേഹം വിദഗ്ധ പോസ്റ്റ്മോർട്ടം ചെയ്തു