മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ കെ. റെയിൽ വിരുദ്ധ സംഗമം

തലശ്ശേരി:  ജനങ്ങളെ വെല്ലുവിളിച്ച്  ഒരുഭണാധികാരികൾക്കും മുന്നോട്ടു പോവാനാവില്ലെന്നു് പ്രഖ്യാപിച്ച്.കെ. റെയിലിനെതിരെ മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ കോൺഗ്രസ്, ലീഗ്, ബി.ജെ.പി. സംഗമം. ഇവിടെ എത്തിച്ചേർന്ന നാട്ടുകാരും ഉയർന്നു വരുന്ന പ്രതിഷേധവും ഒരു താക്കീതാണെന്ന് കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്.രാജീവൻ പറഞ്ഞു.

ധർമ്മടം കോറണേഷൻ സ്കൂളിൽ ചേർന്ന  ജനകീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ രാഷ്ട്രീയമാണ് കെ റെയിൽ വിരുദ്ധസമരം ഉയർത്തിപ്പിടിക്കുന്നത്. അതിനെ നേരിടാൻ അധികാരത്തിന്റെ  മുഷ്ക്ക് മാത്രം മതിയാവില്ല.

മൂലമ്പള്ളിയിലും ചെങ്ങറയിലും വിളപ്പിൽശാലയിലും കണ്ടത് പ്രാദേശികമായ ചെറുത്ത് നിൽപ്പാണെങ്കിൽ കെ റെയിലിൽ കാണാൻ പോവുന്നത് കേരളം ഒറ്റക്കെട്ടായി അണിചേരുന്ന വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ്.ഇത് ഇരകളുടെ മാത്രം സമരമല്ല.  അതുകൊണ്ടാണ് കെ റെയിൽ വ്യത്യസ്തമാവുന്നത്. വിശദമായ സാധ്യതാപഠനം നടത്തിയാണ് പദ്ധതി രൂപകൽപ്പന ചെയ്തതെന്നാണ് സർക്കാർ പറയുന്നത്.  നിലവിൽ പുറത്തുവന്ന ഡി.പി.ആർ പരിശോധിച്ചാൽ സർക്കാരിന്റെ  ജനവിരുദ്ധ സമീപനം വ്യക്തമാവും.

റെയിലും റോഡുമുൾപ്പെടെ പൊതുഗതാഗത സംവിധാനങ്ങൾ സാധാരണക്കാരന് അപ്രാപ്യമാവുമെന്നാണ് ഡി.പി.ആർ വ്യക്തമാക്കുന്നത്. കുടിയൊഴിപ്പിക്കുന്നവരെ മാത്രമല്ല പൊതു സമൂഹത്തിനൊന്നാകെ ദുരിതം മാത്രം സമ്മാനിച്ചുകൊണ്ടാണ് കെ റെയിൽ കടന്നു വരുന്നത്.രാജീവൻ പറഞ്ഞു.

സമരസമിതി ചെയർമാൻ പി.ടി.സനൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ റെയിൽ ഐക്യദാർഢ്യ സമിതി ജില്ലാ കൺവീനർ ഡോ.ഡി.സുരേന്ദ്രനാഥ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അഭിലാഷ് വേലാണ്ടി,എം.കെ.മജീദ്,സമരസമിതി കൺവീനർ  എം.കെ.ജയരാജൻ, കുന്നുമ്മൽ ചന്ദ്രൻ ,അജയൻ മീനോത്ത്, എം.ഫിറോസ്, അഡ്വ.ഇ സനൂപ് എന്നിവർ സംസാരിച്ചു.

LatestDaily

Read Previous

രേഷ്മ കൊല്ലപ്പെട്ടിരിക്കാമെന്ന് മാതാപിതാക്കൾ

Read Next

യുവതിയുടെ പരാതിയിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്സ്